ടോവിനോക്ക് ഉപദേശം, ചാക്കോച്ചന് ഓഫർ; രസകരമായ അഭിനന്ദന പോസ്റ്റുകളുമായി ആന്റണി വർ​ഗീസ്


ചാക്കോച്ചൻ ബ്രോ ഒരു ഡാൻസ് നമ്മടെ അങ്കമാലി പെരുന്നാളിന് കാച്ചിയാലോ? അതിൻ്റെ പേരിൽ ഇനി ആരേലും കേസ് കൊടുക്കോ എന്നാണ് ആന്റണി ചോദിക്കുന്നത്.

ആന്റണി വർ​ഗീസ് | ഫോട്ടോ: ജമേഷ് കോട്ടക്കൽ | മാതൃഭൂമി ലൈബ്രറി

തിയേറ്ററുകൾ പൂരപ്പറമ്പുകളാക്കുകയാണ് ടോവിനോ നായകനായ തല്ലുമാല, കുഞ്ചാക്കോ ബോബന്റെ ന്നാ താൻ കേസ് കൊട് എന്നീ ചിത്രങ്ങൾ. സിനിമാരം​ഗത്തുനിന്നും അല്ലാതെയും നിരവധി പേരാണ് രണ്ട് നായകന്മാർക്കും അഭിനന്ദനങ്ങളുമായി വന്നുകൊണ്ടിരിക്കുന്നത്. അക്കൂട്ടത്തിൽ നടൻ ആന്റണി വർ​ഗീസ് നടത്തിയ വ്യത്യസ്തമായ പ്രതികരണം സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്.

ടോവിനോയെ ഉപദേശിക്കുന്ന താരം കുഞ്ചാക്കോ ബോബന് ഒരു വാ​ഗ്ദാനമാണ് നൽകുന്നത്. തല്ലുകൂടി ഹിറ്റടിച്ച് .... എതിരെ ഇടിക്കാൻ നിക്കുന്നവൻെറ ഉള്ളൊന്നു അറിഞ്ഞാൽ തീരാവുന്ന പ്രശ്നം ഒളളൂട്ടോ ടോവി ബ്രോ , അതോണ്ട് അല്ലേ ഇടിക്കാൻ നിന്നവൻ്റെ കൂടെ നിക്കുന്നവനെ ഞാൻ ആദ്യം ഇടിച്ചത് എന്നാണ് തല്ലുമാലയേക്കുറിച്ച് ആന്റണി പറയുന്നത്. തലൈവാ നീങ്കളാ എന്നാണ് ടോവിനോ ഇതിന് കമന്റ് ചെയ്തത്.

ധാ ഒരു ടീം കേസും കൊടുത്ത് ഹിറ്റടിച്ചു എന്നാണ് ആന്റണിയുടെ അടുത്ത പോസ്റ്റ്. ചാക്കോച്ചൻ ബ്രോ ഒരു ഡാൻസ് നമ്മടെ അങ്കമാലി പെരുന്നാളിന് കാച്ചിയാലോ? അതിൻ്റെ പേരിൽ ഇനി ആരേലും കേസ് കൊടുക്കോ എന്നാണ് ആന്റണി ചോദിക്കുന്നത്. രണ്ട് പോസ്റ്റും മൂന്നുപേരുടേയും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

തല്ലുമാലയും കുഞ്ചാക്കോ ബോബൻ ചിത്രവും 25 കോടി ആ​ഗോള കളക്ഷനുമായി തിയേറ്ററുകളിൽ മുന്നേറുകയാണ്. അഭിഷേക് കെ.എസ് സംവിധാനം ചെയ്യുന്ന ഓ മേരി ലൈലയാണ് ആന്റണിയുടേതായി റിലീസിന് തയ്യാറെടുക്കുന്ന ചിത്രം.

Content Highlights: antony varghese about thallumaala and nna than case kodu, tovino thomas, kunchacko boban


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented