ചിത്രത്തിന്റെ പോസ്റ്റർ
ഏറെ കൗതുകങ്ങളുമായി ഒരുങ്ങുന്ന ചിത്രമാണ് പൂവൻ. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായ ചിത്രം ജനുവരി ഇരുപതിന് സെൻട്രൽപിക്ചേഴ്സ് പ്രദർശനത്തിനെത്തിക്കുന്നു. താരപ്പൊലിമയോ, വലിയ മുതൽ മുടക്കോ ഇല്ലാതെ വലിയ വിജയം നേടിയ ചിത്രങ്ങളായിരുന്നു തണ്ണീർമത്തൻ ദിനങ്ങളും സൂപ്പർ ശരണ്യയും. ഈ ചിത്രവുമായി ബന്ധപ്പെട്ടവരുടെ സാന്നിദ്ധ്യത്തിലൂടെയാണ് പൂവൻ്റെയും കടന്നുവരവ്.
വിനീത് വാസുദേവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തണ്ണീർമത്തൻ ദിനങ്ങളിലും, സൂപ്പർ ശരണ്യയിലും മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് കൈയ്യടി നേടിയ നടൻ ആണ് വിനീത് വാസുദേവൻ. തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ ചിത്രങ്ങളുടെ സംവിധായകൻ ഗിരീഷ് എ.ഡി.ക്കൊപ്പം തിരക്കഥാരചനയിൽ പങ്കാളിയായിട്ടാണ് വിനീതിൻ്റെ ചലച്ചിത്ര രംഗത്തേക്കുള്ള കടന്നുവരവ്. ഈ ചിത്രത്തിലും വിനീത് വാസുദേവൻ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ഷെബിൻ ബക്കർ പ്രൊഡക്ഷൻസ് ആൻ്റ് സ്റ്റക്ക് ഹൗസ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഷെബിൻ ബക്കറും ഗിരീഷ് ഏ.ഡി.യും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സാധാരണക്കാർ താമസിക്കുന്ന നാട്ടിൻ പുറങ്ങളിലാണ് പൂവൻ്റെ കഥ നടക്കുന്നത്. നായകനായ ആൻ്റണിവർഗീസും മണിയൻ പിള്ള രാജുവും ഒഴിച്ചുള്ള മറ്റ് അ ഭിനേതാക്കളെല്ലാം താരതമ്യേന പുതുമുഖങ്ങളാണ്. അമച്വർ നാടക രംഗങ്ങളിലുള്ളവരും തീയേറ്റർ ആർട്ടിസ്റ്റുകളുമാണ് ഏറെയും. ഹരി എന്ന യുവാവിനെ കേന്ദ്രീകരിച്ചാണ് ചിത്രം മുന്നോട്ട് പോകുന്നത്.
എല്ലാ വിഭാഗം പ്രേഷകർക്കും ഒരുപോലെ ആസ്വദിക്കാൻ പോന്ന നിലയിലാണ് ചിത്രത്തെ അവതരിപ്പിക്കുന്നത്.
ആൻ്റണി വർഗീസാണ് ഹരിയെ അവതരിപ്പിക്കുന്നത്. റിങ്കു രണധീർ, അഖില ഭാർഗവൻ, അനിഷ്മ അനിൽകുമാർ, എന്നിവരാണു നായികമാർ.
വരുൺ ധാരാ, മണിയൻ പിള്ള രാജു, സജിൻ, വിനീത് വിശ്വനാഥൻ, അനീസ് ഏബ്രഹാം, സുനിൽ മേലേപ്പുറം, ബിന്ദു സതീഷ് കുമാർ, എന്നിവരും പ്രധാന താരങ്ങളാണ്. വരുൺ ധാരയാണ് ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ചിത്രത്തിലെ മുഖ്യമായ ഒരു കഥാപാത്രത്തെയും വരുൺ ധാരാ അവതരിപ്പിക്കുന്നുണ്ട്. സുഹൈൽ കോയയുടെ വരികൾക്ക് മിഥുൻ മുകുന്ദൻ ഈണം പകർന്നിരിക്കുന്നു. സജിത് പുരുഷൻ ഛായാഗ്രഹണവും ആകാശ് വർഗീസ് എഡിറ്റിംഗും നിർവ്വഹിക്കുന്നു.
കലാസംവിധാനം -സാബു മോഹൻ, മേക്കപ്പ് -സിനൂപ് രാജ്, കോസ്റ്റ്യം -ഡിസൈൻ - ധന്യാ ബാലകൃഷ്ണൻ, ചീഫ്അസ്സോസ്സിയേറ്റ് ഡയറക്ടർ -സുഹൈൽ എം, അസോസ്സിയേറ്റ് ഡയറക്ടേർസ് -വിഷ്ണു ദേവൻ, സനാത് ശിവരാജ്, സഹസംവിധാനം -റീസ് തോമസ്, അർജൻ.കെ.കിരൺ, ജോസി, ഫിനാൻസ് കൺട്രോളർ- ഉദയൻകപ്രശ്ശേരി, പ്രൊഡക്ഷൻ മാനേജർ -എബി കോടിയാട്ട്, പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - രാജേഷ് മേനോൻ,
പ്രൊഡക്ഷൻ കൺട്രോളർ- അലക്സ് ഈ കുര്യൻ, വാഴൂർ ജോസ്, ഫോട്ടോ - ആദർശ് സദാനന്ദൻ.
Content Highlights: antony vargheese starrer poovan to hit theatres on january 20
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..