അത്രയ്ക്ക് ആരാധനയായിരുന്നു, ആദ്യമായി ഒരു ഫസ്റ്റ് ഷോ വേദനയോടെ കാണുന്നു; ആന്റണി പെപ്പെ


2 min read
Read later
Print
Share

ദിൽ ബെചാര കാണാൻ പോവുന്നതിന് മുമ്പായി മലയാളി നടൻ ആന്റണി വർ​ഗീസ് സോഷ്യൽ മീഡിയിൽ കുറിച്ച വാക്കുകളും അത്തരമൊരു ആരാധകന്റെ നൊമ്പരക്കുറിപ്പാവുകയാണ്.

-

ന്തരിച്ച ബോളിവുഡ് നടൻ സുശാന്ത് സിങ്ങ് രാജ്പുത് അവസാനമായി വേഷമിട്ട ദിൽ ബെചാര കഴിഞ്ഞ ദിവസമാണ് ഡിസ്നി ഹോട് സ്റ്റാറിലൂടെ റിലീസ് ചെയ്തത്. താരത്തോടുള്ള ആദരസൂചകമായി ചിത്രം സൗജന്യമായി കാണാനുളള അവസരമാണ് അണിയറപ്രവർത്തകർ ഒരുക്കിയത്. വേദനയോടെയാണ് തങ്ങൾ ചിത്രം കണ്ട് തീർത്തതെന്നായിരുന്നു ഭൂരിഭാ​ഗം ആരാധകരും പ്രതികരിച്ചത്.

ദിൽ ബെചാര കാണാൻ പോവുന്നതിന് മുമ്പായി മലയാളി നടൻ ആന്റണി വർ​ഗീസ് സോഷ്യൽ മീഡിയിൽ കുറിച്ച വാക്കുകളും അത്തരമൊരു ആരാധകന്റെ നൊമ്പരക്കുറിപ്പാവുകയാണ്.

താൻ ഏറെ ആരാധിച്ചിരുന്ന താരമായിരുന്നു സുശാന്ത് സിങ് രജ്പുത് എന്നും ദിൽ ബേചാരാ ഓൺലൈനിൽ റിലീസ് ചെയ്യുമ്പോൾ വളരെ വേദനയോടെയാണ് അതു കാണാൻ ഒരുങ്ങുന്നതെന്നുമാണ് ആന്റണി കുറിച്ചത്.

"ഒരുപാട് സിനിമകൾ ആദ്യ ദിവസം ആദ്യ ഷോ കാണാൻ പോയിട്ടുണ്ട്. അതൊക്കെ കാണാൻ പോകുമ്പോൾ ഭയങ്കര സന്തോഷമാണ്. പക്ഷെ ഇന്ന് ഒരു സിനിമ FDFS കാണാൻ പോകുകയാണ്. പക്ഷെ ഒരിക്കലും സന്തോഷത്തോടെയല്ല കാണാൻ ഇരിക്കുന്നത്. സുശാന്ത് സിംഗ് രാജ്പുത്തിൻറെ ദിൽ ബെചാരയാണ് ആ സിനിമ. ഇനിയും ഒരുപാട് സിനിമകൾ അദ്ദേഹത്തിന്റെ FDFS കാണാൻ താല്പര്യം ഉണ്ടായിരുന്നു. പക്ഷെ ഇങ്ങനെയാകും എന്ന് അറിഞ്ഞില്ല.

ഒരുപാട് സിനിമകള്‍ ആദ്യ ദിവസം ആദ്യ ഷോ കാണാന്‍ പോയിട്ടുണ്ട് , അതൊക്കെ കാണാന്‍ പോകുമ്പോള്‍ ഭയങ്കര സന്തോഷമാണ് , പക്ഷെ ഇന്ന്...

Posted by Antony Varghese on Friday, 24 July 2020

കൈപോച്ചേ ടിവി ൽ കണ്ടപ്പോൾ മുതൽ ആരാധന തുടങ്ങിയത് ആണ്. അത് പിന്നീടു ഓരോ സിനിമ കഴിയുന്തോറും കൂടി കൂടി വന്നു. അവസാനം 'ചിച്ചോരേ' നമ്മൾ എപ്പോഴെങ്കിലും ഒന്ന് ഡൌൺ ആയാൽ ഇരുന്നു കാണും ഒരു പോസിറ്റീവ് വൈബിനായി. സുശാന്ത് ഒരു ബോർഡിൽ അദ്ദേഹത്തിന്റ ആഗ്രഹങ്ങൾ എഴുതിവച്ച ഒരു ഫോട്ടോ കണ്ടിട്ടാണ് ഞാനും അതുപോലെയൊന്നു വാങ്ങി എൻറെ ആഗ്രഹങ്ങളെയും എഴുതിവച്ചതും. അത്രക്ക് ആരാധനയായിരുന്നു . എപ്പോഴും ഒരു ചിരിയോടെ അല്ലാതെ അദ്ദേഹത്തിന്റെ ഒരു ഫോട്ടോ പോലും കണ്ടിട്ടില്ല. പക്ഷെ ഇങ്ങനെ ആകും എന്ന് പ്രതീക്ഷിച്ചില്ല. സിനിമ ഉള്ളടത്തോളം കാലം താങ്കളെ ഓർക്കും".

Content Highlights : Antony Vargheese On Dil Bechara Release Sushanth Singh Rajput

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
HARISH PENGAN

1 min

നടൻ ഹരീഷ് പേങ്ങൻ അന്തരിച്ചു

May 30, 2023


vaibhavi upadhyaya, jai gandhi

1 min

'നീ എന്നും എന്റെ ഹൃദയത്തിൽ ഉണ്ടാകും'; വാഹനാപകടത്തില്‍ മരിച്ച നടി വൈഭവിയെക്കുറിച്ച് പ്രതിശ്രുത വരൻ

May 30, 2023


apsara theatre

1 min

അപ്സരയിലെ സിനിമാകാഴ്ചകൾക്ക് ‘പാക്കപ്പ് ’; തിരശ്ശീല വീഴുന്നത് ഒരു കാലഘട്ടത്തിന്റെ കൂടി ഓർമകൾക്ക്

May 30, 2023

Most Commented