ആന്റണി പെരുമ്പാവൂർ, മരക്കാറിൽ മോഹൻലാൽ
അന്യഭാഷാചിത്രങ്ങളെ വലിയ കാശ് കൊടുത്ത് കേരളത്തിലേക്ക് കൊണ്ടുവരുന്നതുപോലെ നമ്മുടെ സിനിമകൾക്ക് പുറംനാടുകളിൽ സ്വീകാര്യത ലഭിക്കുന്ന കാലമാണ് ആശീർവാദ് സിനിമാസിന്റെ സ്വപ്നമെന്ന് ആന്റണി പെരുമ്പാവൂർ. പ്രദർശനത്തിനൊരുങ്ങിനിൽക്കുന്ന ''കുഞ്ഞാലിമരക്കാർ അറബിക്കടലിന്റെ സിംഹം'' മുൻനിർത്തി മാതൃഭൂമി സ്റ്റാർ ആന്റ് സ്റ്റൈലിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലാൽസാറും പ്രിയൻസാറും കണ്ട ഒരു സ്വപ്നമാണ് മരക്കാർ സിനിമ, അവരുടെ അടുത്തിരുന്ന് ആ ആഗ്രഹത്തിന്റെ വലുപ്പം ഞാൻ അറിഞ്ഞിട്ടുണ്ട്. ലാൽസാർ ഇത്തരമൊരു സിനിമയെകുറിച്ച് സംസാരിക്കുമ്പോൾ, അതുചെയ്യാം ആന്റണി എന്നുപറയുമ്പോൾ എനിക്ക് മറ്റൊന്നും ആലോചിക്കാനില്ല. ബജറ്റെല്ലാം രണ്ടാമതേ മനസ്സിലേക്കെത്തുന്നുള്ളൂ- അദ്ദേഹം പറഞ്ഞു.

വലിയൊരു കൂട്ടായ്മയിലാണ് മരക്കാർ പൂർത്തിയാക്കിയത്, മുൻകൂറായി പ്രതിഫലം പറഞ്ഞുറപ്പിച്ചല്ല പലരും ചിത്രവുമായി സഹകരിച്ചത്. വ്യക്തികളുടേയും സംഘടനകളുടേയുമെല്ലാം സ്നേഹം ഈ യാത്രയിൽ നേരിട്ട് അനുഭവിച്ചറിഞ്ഞിട്ടുണ്ട്. ഈ നിമിഷം എല്ലാവരേയും ഓർമിക്കുന്നു, മരക്കാർ അവരുടേതുകൂടിയാണ്...മോഹൻലാലിനെ ഇഷ്ടപ്പെടുന്ന മലയാളികൾക്ക് ആശിർവാദ് സിനിമാസിനോട് ഒരിഷ്ടമുണ്ടെന്നും അവർ സിനിമകണ്ടിട്ടാണ് ആ ഇഷ്ടം പ്രകടിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആശീർവാദ് സിനിമാസിന്റെ സിനിമകൾ മുൻനിർത്തി ആന്റണി പെരുമ്പാവൂരുമായി നടത്തിയ അഭിമുഖത്തിന്റെ പൂർണ്ണരൂപം വായിക്കാൻ സ്റ്റാർ ആന്റ് സ്റ്റൈലിന്റെ ഡിസംബർ ലക്കം കാണുക...
content highlights : Antony Perumbavoor about Marakkar Mohanlal Priyadarshan Big Budget movie
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..