antony eastman
മാള : സിനിമാലോകത്തെ ബഹുമുഖ പ്രതിഭമായിരുന്ന ആന്റണി ഈസ്റ്റ്മാൻ അവസാനകാലത്ത് പ്രവർത്തനമണ്ഡലമായി തിരഞ്ഞെടുത്തത് കുഴിക്കാട്ടുശ്ശേരി 'ഗ്രാമിക'യെ. ഗ്രാമികയിലെ കലാ-സാംസ്കാരിക പ്രവർത്തനങ്ങളാണ് അദ്ദേഹത്തെ ആകർഷിച്ചത്.
തുമ്പൂരിലെ മകനൊപ്പം താമസമാക്കിയിട്ട് 10 വർഷത്തോളമായെങ്കിലും കാര്യമായി പൊതുവേദികളിൽ പ്രത്യക്ഷപ്പെടാറില്ല. ഗ്രാമികയിലെ പൊതുപരിപാടിയിൽ ശ്രോതാവായാണ് ആന്റണി ഈസ്റ്റ്മാൻ ആദ്യമായെത്തുന്നതെന്ന് ഗ്രാമിക സെക്രട്ടറി പി.കെ. കിട്ടൻ പറഞ്ഞു. അഞ്ച് വർഷം മുമ്പായിരുന്നു അത്. പിന്നീട് ഗ്രാമികയുടെ എല്ലാ പരിപാടികളിലും അദ്ദേഹം സജീവമായി. ഈയിടെ ഗ്രാമികയുടെ അംഗത്വവും അദ്ദേഹത്തിന് നൽകിയിരുന്നു.
ജൂൺ 19 മുതൽ 25 വരെ ഗ്രാമികയുടെ നേതൃത്വത്തിൽ നടന്ന വായന വാരാചരണ ഓൺലൈൻ പ്രഭാഷണ പരമ്പരയിലും അദ്ദേഹം പങ്കെടുത്തിരുന്നു. ഗ്രാമിക ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന 'മോഹനം' ചലച്ചിത്രോത്സവത്തിലും നിറസാന്നിധ്യമായിരുന്നു. 2017-ലെ ചലച്ചിത്രോത്സവത്തിൽ ആന്റണി ഈസ്റ്റ്മാനെ പുരസ്കാരം നൽകി ആദരിച്ചിരുന്നു.
അധികമാരും തിരിച്ചറിയാതെ, എന്നാൽ, തന്റെ ഇഷ്ടലോകത്ത് വിരാജിക്കാൻ സ്വയം കണ്ടെത്തിയ ഇടമായിരുന്നു അദ്ദേഹത്തിന് ഗ്രാമിക.
Content Highlights: Antony Eastman director passed away
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..