ഹോംലി മീല്‍സ്, ബെന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വിപിന്‍ ആറ്റ്‌ലീ രചനയും സംവിധാനവും നിര്‍വഹിക്കുന്ന മൂന്നാമത്തെ ചിത്രമാണ് 'ആന്റപ്പന്റെ അത്ഭുത പ്രവര്‍ത്തികള്‍'. മാക്രോം പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ  ഫാന്റസി കോമഡി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ക്രിസ്തുവിന്റെ ലാസ്റ്റ് സപ്പറിനു സാമ്യമായ ശൈലിയിലാണ് പോസ്റ്ററിറക്കിട്ടുള്ളത്.

വിപിന്‍ ആറ്റ്‌ലി, സാജിദ് യഹിയ, ഡോമിനിക് ഡോം, ഉണ്ണി ശിവപാല്‍, മോസസ്സ് തോമസ്, സുനീഷ് കെ സുകുമാരന്‍,സെബാന്‍ ആഗസ്റ്റിന്‍,ഡിക്‌സണ്‍ പൊടുത്താസ്,ഷാഫി ചെമ്മാട്,സൂസന്‍ തോമസ്സ് തുടങ്ങിയവര്‍ക്കൊപ്പം 250 ല്‍ പരം പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. 
   
സന്തോഷ് അണിമ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സംഗീതം-വിപിന്‍ ആറ്റ്‌ലി,എഡിറ്റര്‍-രാജേഷ് കോടോത്ത്. കല-സൂരജ് കുറവിലങ്ങാട്, മേക്കപ്പ്-ബരാജേഷ് നെടുംങ്കണ്ടം,വസ്ത്രാലങ്കാരം-സുനില്‍ ജോര്‍ജ്ജ്,സ്റ്റില്‍സ്-ലിനു എബ്രാഹം കുര്യന്‍,പരസ്യക്കല-ആര്‍ട്ടോ കാര്‍പ്പസ്,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-യൂജിനി ഐസക്ക്, നീതു, അസോസിയേറ്റ് ഡയറക്ടര്‍- ആതിര യൂജിനി, അഭിലാഷ് ചന്ദ്രന്‍, അസിസ്റ്റന്റ് ഡയറക്ടര്‍-മഹി, ടെറിന്‍ ലൂവീസ്, റെക്‌സ്, പ്രൊഡക്ഷന്‍ ഡിസൈനര്‍-മോസസ്സ് തോമസ്. ഏപ്രില്‍ അവസാനം 'ആന്റപ്പന്റെ അത്ഭുത പ്രവൃത്തികള്‍' തിയ്യേറ്ററിലെത്തുന്നു

Content Highlights: Antappante Athbudha Pravarthikal Vipin Atley