
'അന്താക്ഷരി'യുടെ പോസ്റ്റർ
സൈജു കുറുപ്പ്, സുധി കോപ്പ, പ്രിയങ്ക നായർ, വിജയ് ബാബു, ശബരീഷ് വർമ, ബിനു പപ്പു തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്ന അന്താക്ഷരിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.
വിപിൻ ദാസാണ് രചനയും സംവിധാനവും നിർവഹിക്കുന്നത്.2016ൽ പുറത്തിറങ്ങിയ മുദ്ദുഗൗ എന്ന ചിത്രത്തിന്റെ സംവിധായകനാണ് വിപിൻ.
ജീത്തു ജോസഫ് അവതരിപ്പിക്കുന്ന ചിത്രം സുൽത്താൻ ബ്രദേഴ്സ് എൻറർടെയ്ൻമെൻറ്സിൻറെ ബാനറിൽ അൽ ജസ്ലാം, അബ്ദുൾ ജബ്ബാർ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്.
സോണി ലിവ് ഓടിടി പ്ലാറ്റ്ഫോമിലൂടെ ചിത്രം ഉടൻ പ്രദർശനത്തിനെത്തും
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-അൽ സജം അബ്ദുൾ ജബ്ബാർ, പ്രോജക്ട് ഡിസൈനർ- അൽ ജസീം അബ്ദുൾ ജബ്ബാർ,സംഗീതം- അംകിത് മേനോൻ,
എഡിറ്റർ- ജോൺകുട്ടി, പ്രൊഡക്ഷൻ കൺട്രോളർ-ശ്യാം ലാൽ, ആർട്ട്-സാബു മോഹൻ, കോസ്റ്റ്യൂം ഡിസൈനർ- അശ്വതി ജയകുമാർ, മേക്കപ്പ്-സുധീർ സുരേന്ദ്രൻ, സ്റ്റിൽസ്-ഫിറോഷ് കെ ജയേഷ്,ഡിസൈൻ-അജിപ്പൻ,ക്രിയേറ്റീവ് ഡയറക്ടർ-നിതീഷ് സഹദേവ്,ചീഫ് അസോസിയേറ്റ് ഡയറക്ടർ-അഭിലാഷ് എം.യു,അസോസിയേറ്റ് ഡയറക്ടർ-റെജിവൻ എ, റെനിറ്റ് രാജ്,കളറിസ്റ്റ്- ലിജു പ്രഭാകർ, സെക്കന്റ് യൂണിറ്റ് ക്യാമറ-നീരജ് രവി, സൗണ്ട് ഡിസൈനർ- അരുൺ എസ്. മണി, ഓഡിയോഗ്രാഫി- വിഷ്ണു സുജാതൻ, ആക്ഷൻ- വിക്കി മാസ്റ്റർ, അഡീഷണൽ റൈറ്റേഴ്സ്- സാൻജോ ജോസഫ്, രഞ്ജിത് വർമ്മ, പ്രൊഡക്ഷൻ കോർഡിനേറ്റർ- ഹരി ആനന്ദ്, വി.എഫ്.എക്സ്.- പ്രോമിസ്. പി ആർ ഒ-ശബരി.
content Highlights : Antakshari Movie Jeethu Joseph Saiju Kurup Sudhi Koppa Vipin Das
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..