എന്നിലെ നടിയെ പുറത്തുകൊണ്ടുവരാൻ അവസരം നൽകിയതിന് നന്ദി; ദൃശ്യം 2ന്റെ വിജയത്തിൽ അൻസിബ


സിനിമയിൽ അഭിനയിച്ചവരുടെ പട്ടികയിൽ എന്റെ പേര് ചേർക്കപ്പെട്ടെങ്കിലും, അഭിനയജീവിതം ഉപേക്ഷിച്ചതിനുശേഷം വീണ്ടും ഒരു അവസരം ഞാൻ പ്രതീക്ഷിച്ചിരുന്നില്ല.

Photo | Facebook, Ansiba

തന്റെയുള്ളിലെ അഭിനേത്രിയെ പുറത്ത് കൊണ്ടുവരാൻ സഹായിച്ച ദൃശ്യം എന്ന ചിത്രം നൽകിയതിന് സംവിധായകൻ ജിത്തു ജോസഫിന് നന്ദി പറഞ്ഞ് നടി അൻസിബ ഹസൻ. ജീത്തു ജോസഫിന്റെ സംവിധാനത്തിലൊരുങ്ങിയ ദൃശ്യം 2 പ്രേക്ഷകർ ഏറ്റെടുത്തപ്പോൾ ചിത്രത്തിലെ അൻസിബയുടെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടു.

"മികച്ച പ്രകടനം നടത്തണമെന്ന ആഗ്രഹത്തോടെയാണ് ചലച്ചിത്രമേഖലയിലെത്തിയത്. വളരെയധികം പരിശ്രമങ്ങൾക്കും പ്രയാസങ്ങൾക്കും അവഗണനകൾക്കും ഒടുവിൽ ദൃശ്യം എന്ന ഈ മികച്ച സിനിമയിൽ പ്രവർത്തിക്കാൻ എനിക്ക് അവസരം ലഭിച്ചു. സിനിമയിൽ അഭിനയിച്ചവരുടെ പട്ടികയിൽ എന്റെ പേര് ചേർക്കപ്പെട്ടെങ്കിലും, അഭിനയജീവിതം ഉപേക്ഷിച്ചതിനുശേഷം വീണ്ടും ഒരു അവസരം ഞാൻ പ്രതീക്ഷിച്ചിരുന്നില്ല.എന്നിലെ നടിയെ പുറത്തുകൊണ്ടുവരാൻ അവസരം നൽകിയ ദൃശ്യം എന്ന ചിത്രം നൽകിയ ജീത്തു ജോസഫ് സാറിന് ഞാൻ നന്ദി പറയുന്നു.. മോഹൻലാൽ സാറിന് നന്ദി പറയുന്നു. എന്റെയും എന്റെ ഭാവിയുടെയും പുരോഗതിക്കായി പ്രവർത്തിച്ച എല്ലാ സഹപ്രവർത്തകരോടും നന്ദി പറയുന്നു" അൻസിബ കുറിച്ചു.

Came to the Film industry with a lot of desire to do well and after a lot of efforts, hardships and neglects , I got the...

Posted by Ansiba Hassan on Friday, 19 February 2021

2013 ൽ പുറത്തിറങ്ങിയ ബ്ലോക്ക്ബസ്റ്റർ ചിത്രം ദൃശ്യത്തിന്റെ രണ്ടാം ഭാ​ഗമാണ് ദൃശ്യം 2. ജോർജുകുട്ടി എന്ന കഥാപാത്രമായി മോഹൻലാൽ എത്തിയപ്പോൾ ഭാര്യ റാണിയായി മീനയും മക്കളായി അൻസിബയും എസ്തറും വേഷമിട്ടു. മുരളി ​ഗോപി, അഞ്ജലി നായർ, സിദ്ധിഖ്, ആശ ശരത് തുടങ്ങിയവരാണ് രണ്ടാം ഭാ​ഗത്തിൽ ഈ കഥാപാത്രങ്ങൾക്കൊപ്പം വേഷമിട്ടത്.

Content Highlights : Ansiba About Drishyam 2 Mohanlal Jeethu Joseph Esther anil Meena


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented