ത്മാര്‍ഥപ്രണയമായാലും തേപ്പായാലും നര്‍മ്മമായാലും അനായാസം കൈകാര്യം ചെയ്യുന്ന ചുരുക്കം ചില മലയാള നടിമാരില്‍ ഒരാളാണ് ഉര്‍വശി. നമുക്കിടയിലെ ഒരു ചേച്ചിയെ ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് നടി കഴിഞ്ഞ 44 കൊല്ലമായി മലയാള സിനിമാപ്രേക്ഷകരെ കൈയിലെടുത്തുകൊണ്ടിരിക്കുന്നത്. സുഖമോ ദേവിയിലെ ദേവിയായും കടിഞ്ഞൂല്‍ക്കല്യാണത്തിലെ 'ആദ്യമായി പല്ലുതേച്ച ടൂത്ത് ബ്രഷ്‌ വരെ സൂക്ഷിച്ചു വച്ച' ഹൃദയകുമാരി ആയാലും പൊന്മുട്ടയിടുന്ന താറാവിലെ തേപ്പുകാരി രാധിക ആയാലും മിഥുനത്തിലെ തൊട്ടാവാടി സുലോചന ആയാലും അച്ചുവിന്റെ അമ്മയായ കെ പി വനജ ആയാലും, ഇവര്‍ക്കൊന്നുമൊരു പകരക്കാരിയെ മലയാളികള്‍ക്ക് തേടിക്കണ്ടെത്താനാകില്ല. 

സത്യന്‍ അന്തിക്കാടിന്റെ സിനിമകളിലെ ഉര്‍വശി കഥാപാത്രങ്ങളൊന്നും മലയാളികള്‍ മറക്കാനിടയില്ല. മകന്‍ അനൂപ് സത്യന്‍ ആദ്യമായി സിനിമ സംവിധാനം ചെയ്തപ്പോഴും അതില്‍ അവര്‍ അഭിനയിച്ചു. ഷൂട്ടിങ്ങിനിടയില്‍ കട്ട് പറയാന്‍ ബുദ്ധിമുട്ടിയ ഒരു സന്ദര്‍ഭം ഓര്‍ത്തെടുക്കുകയാണ് ഇപ്പോള്‍ അനൂപ്. വളരെ ആവശ്യമുണ്ട് എന്ന ചിത്രത്തിലെ ഉര്‍വശി ചെയ്ത ദന്ത ഡോക്ടറുടെ കഥാപാത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്.

Content Highlights : anoop sathyan about urvashi actress performance in his movie varane avashyamundu