ച്ഛനുമായി വഴക്കിട്ട് മോഹന്‍ലാലിനൊപ്പം ജീവിക്കാന്‍ ഇറങ്ങിത്തിരിച്ച പണ്ടത്തെ ഒരു മൂന്നാം ക്ലാസുകാരന്‍ പയ്യന്‍ പങ്കുവച്ച ഒരു കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചിരിപടര്‍ത്തുന്നത്. പയ്യന്റെ അച്ഛന്‍ മലയാള സിനിമയിലെ പ്രശസ്തനായ സംവിധായകന്‍. അച്ഛന്റെ പാത പിന്തുടര്‍ന്ന് സംവിധായകനായി അരങ്ങേറ്റം കുറിച്ച മകന്റെ പേര് അനൂപ് സത്യന്‍, സാക്ഷാല്‍ സത്യന്‍ അന്തിക്കാടിന്റെ മകന്‍. 

തന്റെ കന്നി സംവിധാന സംരംഭമായ വരനെ ആവശ്യമുണ്ട് എന്ന ചിത്രം കണ്ട് മോഹന്‍ലാല്‍ തന്നെ വിളിച്ച അനുഭവം പങ്കുവച്ചുകൊണ്ടാണ് അനൂപ് പണ്ടത്തെ രസകരമായ ഒരു സംഭവം ഓര്‍ത്തെടുത്തത്.  

"1993, അന്തിക്കാട്: ഞാന്‍ അന്ന് മൂന്നാം ക്ലാസില്‍ പഠിക്കുന്നു. അച്ഛനുമായി ബൗദ്ധിക വിഷയങ്ങളില്‍ ചെറിയ വഴക്കുണ്ടാവുകയും മോഹന്‍ലാലിനൊപ്പം താമസിക്കാന്‍ വീട് വിട്ടിറങ്ങാന്‍ തീരുമാനിക്കുകയും  ചെയ്യുന്നു. അച്ഛന് ഇത്  തമാശയായി തോന്നി. അച്ഛന്‍ ഉടനെ തന്നെ മോഹന്‍ലാലിനെ വിളിച്ചു. എന്റെ കയ്യില്‍ റിസീവര്‍ തന്നിട്ട് മോഹന്‍ലാലിന് നിന്നോട് സംസാരിക്കണമെന്ന് പറയുന്നുവെന്ന് പറഞ്ഞു. ആ സാഹചര്യത്തെ അഭിമുഖീകരിക്കാനുള്ള പക്വത എനിക്കന്ന് ആയിരുന്നില്ല. കള്ളച്ചിരിയുമായി ഞാന്‍ നിന്നു. അദ്ദേഹം അന്ന് ചിരിച്ച ചിരി ഞാന്‍ ഇന്നും ഓര്‍ക്കുന്നു.

2020 - ഇന്ന് അന്തിക്കാടിന് സമീപം എവിടെയോ ഞാന്‍ കാര്‍ ഒതുക്കി, ഞങ്ങള്‍ ഫോണില്‍ സംസാരിച്ചു, എന്റെ ചിത്രം അദ്ദേഹത്തിന് ഇഷ്ടമായെന്ന് പറഞ്ഞു..ഞാന്‍ അടക്കിച്ചിരിച്ചു. അദ്ദേഹത്തിന്റെ ചിരി ഇന്നും അങ്ങനെ തന്നെ..."അനൂപ് കുറിച്ചു. 

anoop

സുരേഷ് ഗോപി, ദുല്‍ഖര്‍, ശോഭന, കല്യാണി പ്രിയദര്‍ശന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അനൂപ്  സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് മികച്ച പ്രേക്ഷക പ്രതികരണമാണ് തീയേറ്ററുകളില്‍ നേടിയത്. മലയാളി പ്രേക്ഷകര്‍ ഏറെ സ്നേഹിച്ച താരജോഡികളായ സുരേഷ് ഗോപിയും ശോഭനയും വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്നുവെന്ന പ്രത്യേകതയോടെയാണ് ചിത്രം  പുറത്തിറങ്ങിയത്. ഇരുവരുടെയും കോമ്പോയ്ക്കൊപ്പം ദുല്‍ഖര്‍-കല്യാണി താരജോഡികളെയും ആരാധകര്‍ സ്വീകരിച്ച. 

ദുല്‍ഖര്‍ സല്‍മാന്റെ പ്രൊഡക്ഷന്‍ കമ്പനിയായ വേഫെയ്റര്‍ ഫിലിംസും എം സ്റ്റാര്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്..

Content Highlights : Anoop Sathyan Director About Mohanlal, Sathyan Anthikkad Mohanlal Movies, Varane Avashyamundu