അനൂപ് സിനിമയുടെ സംവിധായകനും നടനുമായ മാധവനൊപ്പം, ‘റോക്കറ്റ്ട്രി ദി നമ്പി എഫക്റ്റ്’ എന്ന ചിത്രത്തിനായി അനൂപ് ചെയ്ത പോസ്റ്ററുകളിലൊന്ന്
നമ്പി നാരായണന്റെ ജീവിതത്തെ ആധാരമാക്കി നടന്‍ മാധവന്‍ സംവിധാനം ചെയ്ത് അഭിനയിച്ച 'റോക്കറ്റ്ട്രി ദി നമ്പി എഫക്റ്റ്' എന്ന ചിത്രത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുടക്കാരന്‍. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ആറ് ഭാഷകളില്‍ ഇറങ്ങിയ ചിത്രത്തിന്റെ എല്ലാ ഭാഷകളിലുമുള്ള ടൈറ്റിലും പോസ്റ്ററുകളും ഒരുക്കിയത് ഇരിങ്ങാലക്കുട സ്വദേശിയായ അനൂപ് രഘുപതിയാണ്.
ബെംഗളൂരുവില്‍ ഐ.ടി. കമ്പനിയില്‍ ജോലിചെയ്യുന്ന അനൂപ് സിനിമയോടുള്ള താത്പര്യത്താല്‍ ഫ്രീലാന്‍സായാണ് ടൈറ്റിലുകള്‍ തയ്യാറാക്കുന്നത്. 'സോള്‍ട്ട് മാങ്കോ ട്രീ' എന്ന ചിത്രത്തിന് ടൈറ്റില്‍ ചെയ്തായിരുന്നു തുടക്കം. അതിനുശേഷം കല്യാണം എന്ന മറ്റൊരു സിനിമ ചെയ്തു. ആദ്യമായാണ് ഇത്രയും വലിയ ചിത്രത്തിന് ടൈറ്റിലും പോസ്റ്ററും ചെയ്തതെന്ന് അനൂപ് പറഞ്ഞു.
ചിത്രത്തിന്റെ എഡിറ്ററും അനൂപിന്റെ സുഹൃത്തുമായ വിജിത്ത് ബാല വഴിയാണ് 'റോക്കറ്റ്ട്രി'യില്‍ എത്തുന്നത്. അനൂപ് ചെയ്തുകൊടുത്ത ടൈറ്റില്‍ ഡിസൈന്‍ മാധവന് ഏറെ ഇഷ്ടമായി.
പിന്നീട് ഒരു വര്‍ഷത്തിനുശേഷം ഒന്നുകൂടി നന്നായി ചെയ്യണമെന്ന മാധവന്റെ ആവശ്യപ്രകാരമാണ് ഇപ്പോഴത്തെ ടൈറ്റില്‍ ചെയ്തത്. ചിത്രത്തിന്റെ പോസ്റ്റര്‍ ഡിസൈന്‍ ചെയ്യാന്‍ മറ്റൊരു ഏജന്‍സിയെയാണ് ഏല്‍പ്പിച്ചിരുന്നതെങ്കിലും അവര്‍ ചെയ്ത പോസ്റ്റര്‍ മാധവന് ഇഷ്ടമായില്ല.
പിന്നീട് സിനിമയിലെ തന്നെ മറ്റുള്ളവര്‍ നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തില്‍ അനൂപ് പോസ്റ്റര്‍ കൂടി ഡിസൈന്‍ ചെയ്യുകയും അത് മാധവന് ഇഷ്ടമാകുകയും ചെയ്തതിനെത്തുടര്‍ന്ന് എല്ലാ പോസ്റ്ററുകളും ഡിസൈന്‍ ചെയ്യാന്‍ ഏല്‍പ്പിക്കുകയായിരുന്നു.
ഇരിങ്ങാലക്കുട സ്വദേശി കാനാട്ടില്‍ രഘുപതിയുടെയും നന്ദിനിയുടെയും മകനായ അനൂപ് ക്രൈസ്റ്റ് കോളേജില്‍നിന്നു പഠനം പൂര്‍ത്തിയാക്കി ഗ്രാഫിക് ഡിസൈനിങ് പഠിച്ചാണ് ബെംഗളൂരുവിലെത്തിയത്. ഇതിനിടയില്‍ തൃശ്ശൂര്‍ പൂരം എന്ന സിനിമയില്‍ ചെറിയ വേഷവും അനൂപ് ചെയ്തു. ബെംഗളൂരുവില്‍ കുടുംബത്തോടൊപ്പം സ്ഥിരതാമസമാക്കിയ അനൂപിന്റെ ഭാര്യ: ലാവണ്യ. മകള്‍: വേദ.
Content Highlights: Anoop Raghupathi, Rocketry The nambi effect, R Madhavan,


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..