21 ഗ്രാംസ് സിനിമയിൽ നിന്നൊരു രംഗം
അനൂപ് മേനോൻ നായകനാവുന്ന 21 ഗ്രാംസ് എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. നിഗൂഢമായ ഒരു ക്രൈം ത്രില്ലറായിരിക്കും ചിത്രമെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന.
ക്രൂരമായ കൊലപാതകങ്ങളും അതിന്റെ അന്വേഷണവും ആയി ഒരുങ്ങുന്ന ചിത്രം പ്രേക്ഷകർ ഇതുവരെ കാണാത്ത തരത്തിലായിരിക്കും ഒരുങ്ങുന്നതെന്നാണ് സൂചന. യുവതാരങ്ങളും ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. ഇതുവരെ കാണാത്ത ലുക്കിലാണ് യുവതാരം അനു മോഹൻ എത്തുന്നത്. ഫയർ ബ്രാന്റ് തിരക്കഥാകൃത്തുക്കളായ രഞ്ജിത്തും രൺജി പണിക്കറും ഒന്നിച്ച് എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി നന്ദകിഷോർ എന്ന കഥാപാത്രമായിട്ടാണ് അനൂപ് മേനോൻ എത്തുന്നത്. ലിയോണ ലിഷോയ്, ലെന, അനു മോഹൻ, മാനസ രാധാകൃഷ്ണൻ, നന്ദു, ശങ്കർ രാമകൃഷ്ണൻ, പ്രശാന്ത് അലക്സാണ്ടർ, ചന്തുനാഥ്, മറീന മൈക്കിൾ, വിവേക് അനിരുദ്ധ് തുടങ്ങിയവരും താരനിരയിലുണ്ട്.
'ബ്രോ ഡാഡി' എന്ന ചിത്രത്തിന് ശേഷം ദീപക് ദേവ് സംഗീതം നൽകുന്ന ചിത്രംകൂടിയാണിത്. ജിത്തു ദാമോദർ, അപ്പു എൻ ഭട്ടതിരി എന്നിവർ യഥാക്രമം ഛായാഗ്രഹണവും എഡിറ്റിങ്ങും നിർവഹിക്കുന്ന ചിത്രത്തിൽ 'മാലിക്' എന്ന ചിത്രത്തിലൂടെ ഈ വർഷത്തെ സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ സന്തോഷ് രാമൻ ആണ് പ്രൊഡക്ഷൻ ഡിസൈനർ.
ചിത്രത്തിലെ ആദ്യഗാനമായ 'വിജനമാം താഴ്‌വാരം' എന്ന ഗാനം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഹരിശങ്കർ ആലപിച്ച ഗാനം ഇതിനോടകം ഹിറ്റ് ചാർട്ടുകളിൽ ഇടം പിടിച്ചിട്ടുണ്ട്. മാർച്ച് 18 നാണ് 21 ഗ്രാംസ് പുറത്തിറങ്ങുന്നത്.
ക്രൈംത്രില്ലർ ആയി ഒരുങ്ങുന്ന 21 ഗ്രാംസ് എന്ന ചിത്രം 'The Front Row Productions' ന്റെ ബാനറിൽ നവാഗതനായ ബിബിൻ കൃഷ്ണയാണ് എഴുതി സംവിധാനം ചെയ്യുന്നത്. വസ്ത്രാലങ്കാരം- സുജിത്ത് മട്ടന്നൂർ, മേക്ക് അപ്പ്- പ്രദീപ് രംഗൻ, പ്രോജക്ട് ഡിസൈനർ- നോബിൾ ജേക്കബ്, പി.ആർ.ഒ- വാഴൂർ ജോസ്, ആതിര ദിൽജിത്ത്.
Content Highlights: anoop menon starring crime thriller, 21 grams trailer released, Ranjith, Rajni Panicker
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..