ഹ്രസ്വചിത്രത്തിന്റെ പോസ്റ്റർ, ഹ്രസ്വചിത്രത്തിൽ നിന്നും | PHOTO: SPECIAL ARRANGEMENTS, SCREEN GRAB
അനൂപ് കുമ്പനാട് രചനയും സംവിധാനവും നിർവഹിച്ച 'ഏക് കഹാനി' എന്ന മലയാള ഹ്രസ്വചിത്രം ശ്രദ്ധ നേടുന്നു. പ്രണയവും വിരഹവും സൗഹൃദവുമെല്ലാം അടങ്ങിയ ഒരു പ്രവാസകഥ വ്യത്യസ്തമായി അവതരിപ്പിച്ച് പ്രേക്ഷകർക്ക് സമ്മാനിക്കുകയാണ് ചിത്രത്തിലൂടെ. അഭിലാഷ് എസ് കുമാറാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
ചിത്രത്തിൽ അഷ്റഫ് എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് സജിൻ പുലാക്കലാണ്. വ്‌ളോഗർ വിജിൽ, റോഡിയോ താരങ്ങളായ മായ, അഞ്ജന എന്നിവരും പ്രധാനവേഷങ്ങളിലുണ്ട്.
അലക്‌സ് ജോസഫാണ് തിരക്കഥയും സംഭാഷണവും നിർവഹിച്ചിരിക്കുന്നത്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ -മനോജ് രാധാകൃഷ്ണൻ, ഛായാഗ്രഹണം -സജ്ജാദ് സ്റ്റോൺടെമ്പിൾ, എഡിറ്റിങ് -വരുൺ ശ്രീകുമാർ, സംഗീതം -നസർ അഹമ്മദ്.
Content Highlights: anoop kumbanad short film ekh kahani released
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..