ണ്‍വീര്‍ സിംഗിനെ നായകനാക്കി ശങ്കര്‍ സംവിധാനം ചെയ്യുന്ന 'അന്യന്‍' ഹിന്ദി റീമേക്കിനെതിരേ നിര്‍മാതാവ് ആസ്‌കര്‍ രവിചന്ദ്രന്‍. ശങ്കറിനെതിരേയും ഹിന്ദി പതിപ്പിന്റെ നിര്‍മാതാവ് ജയനിതാള്‍ ഗദ്ദക്കുമെതിരെയാണ് രവിചന്ദ്രന്റെ പരാതി. നേരത്തെ രവിചന്ദ്രന്‍ ശങ്കറിനെതിരെ സൗത്ത് ഇന്ത്യന്‍ ഫിലിം ചേമ്പറില്‍ പരാതി നല്‍കിയിരുന്നു. രവിചന്ദ്രന് ചേമ്പറിന്റെ പിന്തുണയുണ്ടാവുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ഞാന്‍ ശങ്കറിനും ജയനിതാള്‍ ഗദ്ദക്കുമെതിരെ നിയമനടപടികള്‍ സ്വീകരിക്കുകയാണ്. എന്റെ സമ്മതം ഇല്ലാതെ അവര്‍ക്ക് സിനിമ റീമേക്ക് ചെയ്യാനാവില്ല. കാരണം സിനിമയുടെ പകര്‍പ്പവകാശം എന്റേതുമാത്രമാണ്. 

'അന്യന്റെ' തിരക്കഥ തന്റേതാണെന്ന് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണെന്നായിരുന്നു ശങ്കറിന്റെ പ്രതികരണം.

 'ശങ്കറിന് എന്ത് വേണമെങ്കിലും അവകാശപ്പെടാം. പക്ഷെ എല്ലാവര്‍ക്കും അറിയാം 'അന്യന്‍' എന്റെ സിനിമയാണെന്ന്. ഞാനാണ് ശങ്കറിനെ സംവിധാനം ചെയ്യാന്‍ ഏല്‍പ്പിച്ചത്- രവിചന്ദ്രന്‍ പറയുന്നു.

മദ്രാസ് ഹൈക്കോടതിയിലാണ് രവിചന്ദ്രന്‍ പരാതി സമര്‍പ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ സൗത്ത് ഇന്ത്യന്‍ ഫിലിം ചേമ്പര്‍ മുംബൈ ഫിലിം അസോസിയേഷനുമായി സംസാരിച്ച ശേഷം മാത്രമായിരിക്കും നടപടി. ശങ്കറിന് പുറമെ നിര്‍മാതാവ് ജയനിതാള്‍ ഗദ്ദയുമായി രവിചന്ദ്രന്‍ ചര്‍ച്ച നടത്തും.

ഏപ്രില്‍ 2021ലാണ് ശങ്കറും ജയനിതാള്‍ നദ്ദയും റണ്‍വീര്‍ സിങ്ങിനെ നായകനാക്കി  'അന്യന്‍' റീമേക്ക് പ്രഖ്യാപിച്ചത്.  'അന്യന്‍', 'അപരിചിത്' എന്ന പേരില്‍ 2006ല്‍ ഹിന്ദിയിലേക്ക് മൊഴിമാറ്റിയിരുന്നു.

Content Highlights: anniyan hindi remake in trouble as producer aascar ravichandran movie to court, Shankar Ranveer Singh Film, Legal action