വിജയ് സേതുപതിയുടെ നായികയായി തപ്‍സി പന്നു അഭിനയിക്കുന്ന ഹൊറർ കോമഡി ചിത്രം 'അനബൽ സേതുപതി'യുടെ ട്രെയ്ലർ പുറത്തിറങ്ങി. 

നവാഗതനായ ദീപക് സുന്ദർരാജനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

സെപ്റ്റംബർ 17ന് ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെ പ്രദർശനത്തിനെത്തും. യോഗി ബാബു, രാധിക ശരത്‍കുമാർ, രാജേന്ദ്ര പ്രസാദ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പാഷൻ സ്റ്റുഡിയോസ് ആണ് നിർമ്മാണം.

അന്നാബെല്ലെ സേതുപതി’ ഉൾപ്പടെ വിജയ് സേതുപതി  നായകനാകുന്ന മൂന്ന് ചിത്രങ്ങളാണ് സെപ്റ്റംബറിൽ വിവിധ  പ്ലാറ്റ്ഫോമുകളിലൂടെ റിലീസ് ചെയ്യുന്നത്. വിജയ് സേതുപതിയും ശ്രുതി ഹാസനും കേന്ദ്ര കഥാപത്രങ്ങളായി എത്തുന്ന 'ലാഭം' സെപ്റ്റംബർ 9 ന് തീയറ്ററുകളിൽ റിലീസ് ചെയ്യും. അന്തരിച്ച സംവിധായകൻ എസ്പി ജനനാഥനാണ് ചിത്രം സംവിധാനം ചെയ്തത്. 

ഡൽഹി പ്രസാദ് ദീനദയാലൻ സംവിധാനം ചെയ്യുന്ന വിജയ് സേതുപതി ചിത്രം 'തു​ഗ്ലക് ദർബാറും' റിലീസിന് തയ്യാറെടുത്തിരിക്കുകയാണ്. സെപ്റ്റംബർ 10 വിനായക ചതുർത്ഥിക്ക് ഡയറക്ട് ടെലിവിഷൻ പ്രീമിയറായി ചിത്രം പ്രദർശനത്തിനെത്തുമെന്ന് റിപ്പോർട്ടുകൾ പറയുന്നു.
റാഷി ഖന്നയാണ് ചിത്രത്തിൽ നായികയായെത്തുന്നത്. പാർഥിപൻ, മഞ്ജിമ മോഹൻ, ​ഗായത്രി, ഭ​ഗവത് പെരുമാൾ തുടങ്ങിയവരും വേഷമിടുന്നു. ​ഗോവിന്ദ് വസന്തയാണ് സം​ഗീതം. 

content highlights : Annabelle Sethupathi Trailer Vijay Sethupathy Taapsee Pannu Sep 17 Release