ഫോട്ടോ നീക്കം ചെയ്യാതെ പുറത്തിറക്കില്ലെന്ന് പറഞ്ഞ് ഷട്ടര്‍ താഴ്ത്തി, പിടിച്ചുവലിച്ചു- അന്ന രാജന്‍


അന്ന രാജൻ

സ്വകാര്യ ടെലികോം സ്ഥാപനത്തില്‍ നിന്നുണ്ടായ മോശം അനുഭവത്തെക്കുറിച്ച് നടി അന്ന രാജന്‍. പുതിയ സിം കാര്‍ഡ് എടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് നടിയെ പൂട്ടിയിടുന്നതില്‍ കലാശിച്ചത്. വ്യാഴാഴ്ച വൈകുന്നേരമാണ് ആലുവ മുനിസിപ്പല്‍ ഓഫീസിന് സമീപമുള്ള ടെലികോം സ്ഥാപനത്തില്‍ നടി സിം എടുക്കുന്നതിനായി എത്തിയത്. സിം എടുക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങളുണ്ടായി.

ഡ്യൂപ്ലിക്കേറ്റ് സിം എടുക്കാനായാണ് പോയതെന്നും അതിനോട് ബന്ധപ്പെട്ട കാര്യങ്ങള്‍ പ്രോസസ്സ് ചെയ്യുന്നതിനോട് ബന്ധപെട്ടു അവിടുത്തെ സ്റ്റാഫുകളില്‍ നിന്ന് തനിക്ക് മോശം പെരുമാറ്റം നേരിടേണ്ടി വന്നുവെന്ന് അന്ന പറയുന്നു.അവിടുത്തെ വനിതാ മാനേജര്‍ തന്റെ സംശയങ്ങളോട് മോശമായി പ്രതികരിക്കുന്നത് കണ്ടപ്പോള്‍ അത് കസ്റ്റമര്‍ കെയറില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനായി താന്‍ അവിടെ നടന്നത് ഫോണില്‍ പകര്‍ത്തി.എടുത്ത ഫോട്ടോ ഡിലീറ്റ് ആകാതെ എന്നെ പുറത്തു വിടില്ല എന്നും പറഞ്ഞു അവിടെ ഉണ്ടായിരുന്ന മാനേജര്‍ ലേഡി പറഞ്ഞതിനെ തുടര്‍ന്നു സ്റ്റാഫ് ചേര്‍ന്നു ഷോറൂമിന്റെ ഷട്ടര്‍ താഴ്ത്തി. ഫോട്ടോ ഡിലീറ്റു ചെയ്യാതെ പുറത്തുപോകാന്‍ ആവില്ലെന്ന് പറഞ്ഞു തന്നെ പിടിച്ചുവലിച്ചു മാറ്റുകയും ചെയ്തു. തുടര്‍ന്നു ഷട്ടര്‍ തുറന്നു പോകാന്‍ അനുവദിക്കണം എന്നും എന്നാല്‍ താന്‍ ഫോട്ടോ ഡീലീറ്റ് ചെയ്‌തോളാം എന്നും അഭ്യര്‍ത്ഥിച്ചു.

മറ്റു കസ്റ്റമേഴ്‌സിന് ബുദ്ധിമുട്ടിക്കാതെ ഷട്ടര്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്നും പോലീസ് വന്നിട്ടു ഞാന്‍ ഇറങ്ങിക്കോളാം എന്നും വരെ പറഞ്ഞിട്ടും അനുവദിച്ചില്ല. പ്രതീക്ഷിക്കാതെ ഉണ്ടായ ഈ ഒരു അനുഭവത്തില്‍ താന്‍ വല്ലാതെ ഭയന്നുവെന്നും അന്ന പറയുന്നു.

സഹായത്തിനു ആരെ വിളിക്കും എന്നു പകച്ചു നിന്നപ്പോള്‍ തോന്നിയ ധൈര്യത്തിന് തന്റെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമായ രാഷ്ട്രിയ പ്രവര്‍ത്തകരെ വിളിച്ചുവെന്നും തുടര്‍ന്ന് അവരുടെയെല്ലാം സഹായത്തോടെ ആലുവ പോലീസ് സ്റ്റേഷനില്‍ ചെല്ലുകയും, രേഖമൂലം പരാതി കൊടുക്കുകയും ചെയ്തു. മണിക്കൂറുകള്‍ക്ക് ശേഷം ഷോറൂം ജീവനക്കാര്‍ നേരിട്ട് പോലീസ് സ്റ്റേഷനില്‍ എത്തി നടന്ന കാര്യങ്ങളില്‍ ഖേദം പ്രകടിപ്പികുകയും മാപ്പ് പറയുകയും ചെയ്തു. എനിക്ക് ഇന്നു സംഭവിച്ചത് ഇനി ഒരാള്‍ക്ക് സംഭവിക്കരുത് എന്നു കരുതിയാണ് പരാതി നല്‍കിയതെന്നും അന്ന കൂട്ടിച്ചേര്‍ത്തു.


Content Highlights: Anna Rajan actress about telecom company staff locked her inside office, horrible experience


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


21:00

'ഒരു സീനിന് വേണ്ടി എട്ട് ബീഡി വലിച്ചു!' | Manju Pillai Interview

Dec 4, 2022

Most Commented