Photo | Instagram, cineulagamweb, Helen Movie
അന്ന ബെന്‍ കേന്ദ്രകഥാപാത്രമായെത്തിയ ഹെലന്‍റെ തമിഴ് റീമേക്ക് ഒരുങ്ങുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ പുറത്തിറങ്ങി. കീർത്തി പാണ്ഡ്യനാണ് ചിത്രത്തിൽ നായികയായെത്തുന്നത്. അൻപിർക്കിനിയാൾ എന്നാണ് ചിത്രത്തിന്റെ പേര്.
മലയാളത്തിൽ ലാൽ ചെയ്ത അച്ഛൻ കഥാപാത്രത്തെ അരുണ്‍ പാണ്ഡ്യനാണ് തമിഴിൽ അവതരിപ്പിക്കുന്നത്. ഗോകുലാണ് ചിത്രത്തിന്റെ സംവിധായകൻ. നിർമാണവും അരുൺ പാണ്ഡ്യൻ തന്നെയാണ്.
മലയാളത്തിൽ അസർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നോബിൾ തമിഴ് പതിപ്പിലും ഇതേകഥാപാത്രമായി എത്തുന്നു.
മാത്തുക്കുട്ടി സേവ്യറാണ് സര്‍വൈവല്‍ ത്രില്ലര്‍ ഗണത്തിൽപെട്ട ഹെലൻ സംവിധാനം ചെയ്തത്. ചിത്രം മികച്ച വിജയം നേടിയിരുന്നു.
Content Highlights :Anna ben movie helen tamil remake keerthi pandian arun pandian Anpirkiniyal First look poster


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..