അന്ന ബെന്നും അർജുൻ അശോകനും ഒന്നിക്കുന്ന 'ത്രിശങ്കു'; ഓഡിയോ ലോഞ്ച് കൊച്ചിയിൽ നടന്നു


1 min read
Read later
Print
Share

special arrangements

അന്ന ബെന്നും അർജുൻ അശോകനും പ്രധാന വേഷത്തിലെത്തുന്ന 'ത്രിശങ്കു'വിന്റെ ഓഡിയോ ലോഞ്ച് കൊച്ചിയിൽ നടന്നു. നവാഗതനായ അച്യുത് വിനായക് ആണ് ഈ മുഴുനീള ഹാസ്യ ചിത്രം സംവിധാനം ചെയ്യുന്നത്.

അൽബെർഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയിൽ നടന്ന പരിപാടിയിൽ സംവിധായകരായ ശ്രീറാം രാഘവൻ, ശ്യാമപ്രസാദ്, വാസൻ ബാല എന്നിവരുൾപ്പെടെ മലയാള സിനിമയിലെ നിരവധി പ്രമുഖർ പങ്കെടുത്തു.

'അന്ധാധുൻ', 'മോണിക്ക ഒ മൈ ഡാർലിംഗ്' തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയമായ മാച്ച്ബോക്‌സ് ഷോട്‌സ് മലയാളത്തിൽ ആദ്യമായി നിർമിക്കുന്ന സിനിമയാണ് 'ത്രിശങ്കു'. സഞ്ജയ് രൗത്രേയും സരിതാ പാട്ടീലുമാണ് നിർമാതാക്കൾ. ഇന്ത്യൻ നവതരംഗ സിനിമാ സംവിധായകൻ ശ്രീറാം രാഘവനാണ് മാച്ച്ബോക്‌സ് ഷോട്സിന്റെ മെൻ്റർ. മാച്ച്ബോക്‌സ് ഷോട്സിന്റെ ബാനറിൽ സഞ്ജയ് റൗത്രേ, സരിത പാട്ടീൽ എന്നിവർക്ക് പുറമെ ലകൂണ പിക്ചേഴ്സിന് വേണ്ടി വിഷ്ണു ശ്യാമപ്രസാദ്, ക്ലോക്ക്ടവർ പിക്ചേഴ്‌സ് ആൻഡ് കമ്പനിക്ക് വേണ്ടി ഗായത്രി എം എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

സുരേഷ് കൃഷ്ണ, സെറിൻ ഷിഹാബ്, നന്ദു, ഫാഹിം സഫർ, ശിവ ഹരിഹരൻ, കൃഷ്ണകുമാർ, ബാലാജി മോഹൻ തുടങ്ങിയവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജയേഷ് മോഹനും അജ്മൽ സാബുവും ചേർന്നാണ് ഛായാഗ്രഹണം. എഡിറ്റിങ് രാകേഷ് ചെറുമഠം. പാട്ടുകളും പശ്ചാത്തല സംഗീതവും ജെ. കെയുടേതാണ്. ധനുഷ് നായനാർ ആണ് സൗണ്ട് ഡിസൈൻ. ഇ4 എന്റർടെയിൻമെന്റിലൂടെ എ.പി ഇന്റർനാഷണൽ ആണ് ചിത്രം വിതരണം ചെയ്യുന്നത്. തിങ്ക് മ്യൂസിക് ആണ് ഗാനങ്ങൾ റിലീസ് ചെയ്യുന്നത്.

Content Highlights: anna ben arjun asokan in thrishanku movie audio launch in kochi

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
lal salam

1 min

തിയേറ്ററുകളെ പൂരപ്പറമ്പാക്കാൻ മൊയ്തീൻ ഭായ് വരുന്നു; 'ലാൽ സലാം' റിലീസ് പ്രഖ്യാപിച്ചു 

Oct 2, 2023


thalaivar 170

1 min

രജനി ചിത്രത്തിൽ മഞ്ജു വാര്യരും; 'തലൈവർ 170' യിൽ ഫഹദും അമിതാഭ് ബച്ചനും ഉണ്ടോയെന്ന് ആരാധകർ

Oct 2, 2023


Kannur squad malayalam movie inspired from abdul salam murder real story trikaripur

2 min

വ്യവസായിയുടെ കൊലപാതകവും അന്വേഷണവും; 'കണ്ണൂര്‍ സ്‌ക്വാഡി'ന്റെ യഥാര്‍ഥ കഥ

Oct 2, 2023

Most Commented