18 വര്‍ഷമായുള്ള ദുരവസ്ഥ; മുഖ്യമന്ത്രിക്ക് അന്ന ബെന്നിന്റെ തുറന്ന കത്ത്


അന്ന ബെൻ| ഫയൽ ഫോട്ടോ: ബി.മുരളീകൃഷ്ണൻ, മാതൃഭൂമി

വൈപ്പിന്‍: വൈപ്പിന്‍ ബസുകളുടെ നഗരപ്രവേശം അനുവദിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് തുറന്ന കത്തെഴുതി മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ജേതാവ് അന്ന ബെന്‍. 18 വര്‍ഷമായിട്ടും വൈപ്പിന്‍ ബസുകള്‍ ഹൈക്കോടതി കവലയിലെത്തി മടങ്ങേണ്ടി വരുന്ന ദുരവസ്ഥയാണ് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുള്ളത്.

സെയ്ന്റ് തെരേസാസില്‍ വിദ്യാര്‍ഥിയായിരുന്ന കാലം മുഴുവന്‍ ഈ ബുദ്ധിമുട്ട് താനും അനുഭവിച്ചതാണെന്ന് അന്ന ഓര്‍മിപ്പിക്കുന്നു.

ജില്ലയുടെ എല്ലാ ഭാഗത്തുനിന്നും നഗരത്തിലേക്ക് ബസുകള്‍ വന്നിട്ടും വൈപ്പിന്‍ ബസുകള്‍ക്കു മാത്രമാണ് പ്രവേശനം അനുവദിക്കാത്തത്.

നഗരത്തിലെ ടെക്‌സ്റ്റൈല്‍ ഷോപ്പുകളിലും മറ്റു വ്യാപാര സ്ഥാപനങ്ങളിലും ജോലിചെയ്യുന്ന വൈപ്പിനില്‍ നിന്നുള്ള സാധാരണക്കാരായ ആയിരക്കണക്കിന് സ്ത്രീകള്‍ക്ക് ഇതു കൊണ്ടുള്ള അധികച്ചെലവ് താങ്ങാനാവാത്തതാണെന്നും കത്തില്‍ ഓര്‍മിപ്പിക്കുന്നു. ബസുകളുടെ നഗരപ്രവേശനത്തിനായി വൈപ്പിന്‍ നിവാസികള്‍ നിരന്തര സമരത്തിലാണ്.

വൈപ്പിന്‍ ബസുകളുടെ നഗരപ്രവേശന കാര്യത്തില്‍ നാറ്റ്പാകിന്റെ പഠന റിപ്പോര്‍ട്ട് അനുകൂലമാണെന്ന് അറിയുന്നതായും കത്തിലുണ്ട്.

സ്ഥാപിത താത്പര്യക്കാരും ചില ഉദ്യോഗസ്ഥരും ഉയര്‍ത്തുന്ന നിയമത്തിന്റെ നൂലാമാലകള്‍ ഉറച്ച തീരുമാനം എടുക്കാന്‍ കഴിവുള്ള മുഖ്യമന്ത്രിക്ക് നിഷ്പ്രയാസം മറികടക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും പറഞ്ഞാണ് കത്ത് അവസാനിപ്പിക്കുന്നത്.

Content Highlights: Anna Ben actress writes an open letter to Chief Minister Pinarayi Vijayan, Vypin Bus service


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented