ആട് ഒരു ഭീകര ജീവിയാണ് എന്ന ഇടിവെട്ട് കോമഡി ചിത്രത്തിന് ശേഷം മിഥുന് മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ആന്മരിയ കലിപ്പിലാണ് എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവന്നതിന് പിന്നാലെ ആകാംക്ഷ ഉയര്‍ത്തി ഒരു ഗസ്റ്റ് റോള്‍. ട്രെയിലറില്‍ ഗസ്റ്റ് റോളിലുള്ള ആളുടെ മുഖമോ പേരോ പരാമര്‍ശിക്കുന്നില്ലെങ്കിലും ചിത്രത്തില്‍ നിര്‍ണായകമായൊരു റോളിലാണ് ഈ കഥാപാത്രം എത്തുന്നത് എന്നാണ് അണിയറപ്രവര്‍ത്തകര്‍ നല്കുന്ന സൂചന.
വെളുത്ത ജാക്കറ്റിട്ട് കൈയില്‍ ഡിഎസ്എല്‍ആര്‍ ക്യാമറയുമായി മലകയറി പോകുന്ന 'ഇയാള്‍' ദുല്‍ഖര്‍ സല്മാനാണെന്നാണ് ഓണ്‍ലൈന്‍ സംസാരം. ആന്മരിയ കലിപ്പിലാണ് സിനിമയുടെ ട്രെയിലര്‍ ഉള്‍പ്പെടെയുള്ളവ എല്ലാം ദുല്‍ഖര്‍ സല്മാന് തന്റെ ഫെയ്സ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ മാസം അവസാനം താന്‍ ആന്‍ മരിയ കലിപ്പിലാണ് എന്ന സിനിമയുടെ ഭാഗമാണെന്നും കുട്ടികളുടെ സിനിമയില്‍ അഭിനയിക്കാന്‍ തനിക്ക് ഏറെ ഇഷ്ടമാണെന്നും ദുല്‍ഖര്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.
ഇവയെല്ലാം കൂട്ടി വായിക്കുമ്പോള്‍ ട്രെയിലറില്‍ പരാമര്‍ശിക്കുന്ന ഇയാള്‍ ദുല്‍ഖര്‍ തന്നെ എന്ന് പറയാം.
മിഥുന് മാനുവലിന്റെ കഥയ്ക്ക് ജോണ്‍ മാന്ത്രിക്കലും മിഥുനും ചേര്‍ന്നാണ് ഈ ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയിരിക്കുന്നത്. ഷാന്‍ റഹ്മാന് സംഗീതം നല്കുന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതം നിര്‍വഹിക്കുന്നത് സൂരജ് എസ്. കുറുപ്പാണ്. ഗുഡ്വില് എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ ആലിസ് ജോര്‍ജ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സാറാ അര്ജുന്, സണ്ണി വെയ്ന്‍, അജു വര്‍ഗീസ് തുടങ്ങിയവരാണ് അഭിനയിച്ചിരിക്കുന്നത്. ആഗസ്ത് അഞ്ചിന് ചിത്രം തിയേറ്ററുകളില്‍ എത്തും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..