പുതിയ ജീവിതത്തിന്റെ തുടക്കമെന്ന കുറിപ്പോടെ ഇരട്ടകുഞ്ഞുങ്ങളോടൊപ്പമുള്ള ചിത്രം പങ്കുവച്ച് നടി അങ്കിത ലോഖാൻഡെ.
അബീർ, അബീറ എന്നാണ് കുഞ്ഞുങ്ങളുടെ പേര്. കുഞ്ഞുങ്ങൾക്കും താരത്തിനും ആശംസകൾ നേരുകയാണ് ആരാധകർ.
മുൻകാമുകനും നടനുമായ സുശാന്ത് സിംഗ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട വാർത്തകളിലാണ് കുറച്ച് കാലങ്ങളായി അങ്കിത നിറഞ്ഞു നിന്നിരുന്നത്. സുശാന്തിന്റെ മരണത്തിൽ ദൂരൂഹതയുണ്ടെന്നും അദ്ദേഹം ആത്മഹത്യ ചെയ്യില്ലെന്നും അങ്കിത പറഞ്ഞിരുന്നു. സുശാന്തിന്റെ മരണത്തിന് ശേഷം അങ്കിത കടുത്ത നിരാശയിലായിരുന്നു. സുശാന്തിന് നീതി ലഭിക്കണം എന്നു പറഞ്ഞുള്ള നിരവധി പോസ്റ്റുകളും നടി പങ്കുവച്ചിരുന്നു.
പവിത്ര രിശ്താ എന്ന സീരിയലിനിടെയാണ് അങ്കിതയും സുശാന്തും പ്രണയത്തിലാവുന്നത്. വർഷങ്ങളോളം പ്രണയിച്ച ഇരുവരും 2016ലാണ് വേർപിരിയുന്നത്.
Content Highlights: Ankita Lokhande with new born twin babies, Instagram photos, with boy friend Vicky Jain,