വിഷാദരോ​ഗിയായ ഒരാളെ ലഹരിമരുന്ന് ഉപയോ​ഗിക്കാൻ 'അത്രയും സ്നേഹിക്കുന്ന' ആരെങ്കിലും അനുവദിക്കുമോ?


അവന്റെ  ചികിത്സയെക്കുറിച്ച് അവൾ വീട്ടുകാരെ അറിയിച്ചുവെന്ന് പറയുന്നു. എന്നാൽ ഈ മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ച് അവൾ അവരെ അറിയിച്ചിട്ടുണ്ടോ? അവൾ പറഞ്ഞിരിക്കില്ലെന്ന് എനിക്ക് ഉറപ്പാണ്. ഒരുപക്ഷേ അവളും അത് ഉപയോ​ഗിക്കുന്നത് ആസ്വദിച്ചിരിക്കാം.

അങ്കിത ലോഖണ്ഡെ, റിയ ചക്രവർത്തി, സുശാന്ത് സിങ്ങ് രാജ്പുത് Photo: instagram.com|lokhandeankita|,instagram.com|rhea_chakraborty|

നടൻ സുശാന്ത് സിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരി മരുന്ന് കേസിൽ നടി റിയ ചക്രവർത്തി അറസ്റ്റിലായതിന് പിന്നാലെ പ്രതികരണവുമായി സുശാന്തിന്റെ മുൻ കാമുകി അങ്കിത ലോഖണ്ഡെ.

സുശാന്തിന്റെ മരണം കൊലപാതകമാണെന്ന് താൻ ഒരിക്കലും പറഞ്ഞിട്ടില്ലെന്നും ആ മരണത്തിൽ താരത്തിന്റെ കുടുംബത്തിന് നീതി ലഭിക്കണമെന്നാണ് താൻ ആവശ്യപ്പെട്ടതെന്നും അങ്കിത വ്യക്തമാക്കുന്നു. റിയയുടെ അറസ്റ്റ് തെളിയിക്കുന്നത് കർമ എന്നൊരു സം​ഗതി ഉണ്ടെന്നാണെന്നും സുശാന്തിന്റെ മാനസികാവസ്ഥ അറിഞ്ഞു കൊണ്ടും അദ്ദേഹത്തിന് ലഹരി മരുന്ന് എത്തിച്ചു നൽകിയ റിയ കുറ്റക്കാരി തന്നെയാണെന്നും റിയയെ പിന്തുണയ്ക്കുന്നവരോട് അങ്കിത പറയുന്നു. 2016 ലാണ് സുശാന്തും അങ്കിതയും വേർപിരിയുന്നത്.

അങ്കിതയുടെ കുറിപ്പിലെ പ്രസക്ത ഭാ​ഗങ്ങൾ

സുശാന്തിന്റേത് കൊലപാതകമാണെന്നോ ആരെങ്കിലും അതിന് ഉത്തരവാദികളാണെന്നോ ഞാൻ പറഞ്ഞിട്ടില്ല. സുശാന്തിന് നീതി ലഭിക്കണമെന്നേ ആവശ്യപ്പെട്ടിട്ടുള്ളൂ. അതിനായി അദ്ദേഹത്തിന്റെ കുടുംബത്തിനൊപ്പം നിന്നു. മഹാരാഷ്ട്രക്കാരിയെന്ന നിലയിൽ, ഇന്ത്യൻ പൗരനെന്ന നിലയിൽ മഹാരാഷ്ട്ര സംസ്ഥാന സർക്കാരിലും, പോലീസ്, കേന്ദ്ര സർക്കാരിലും എനിക്ക് പൂർണ വിശ്വാസമുണ്ട്. എന്നെ കുറിച്ച് പല അപവവാദങ്ങളും പ്രചരിച്ചുവെങ്കിലും ഒന്നിനോടും ഞാൻ പ്രതികരിച്ചില്ല. 2016 വരെയുള്ള സുശാന്തിന്റെ മാനസികാരോ​ഗ്യത്തെ കുറിച്ച് മാത്രമാണ് ഞാൻ പറഞ്ഞിട്ടുള്ളത്.

സുശാന്തിന് ഏതെങ്കിലും തരത്തിലുള്ള ലഹരി മരുന്നുകൾ നൽകുന്നത് റിയയെ പിന്തുണയ്ക്കുന്നവർ തടയണമായിരുന്നു, അതിന് ഉപദേശിക്കണമായിരുന്നു. അവന് വിഷാദ രോ​ഗമുണ്ടായിരുന്നുവെന്ന് പരസ്യമായി പറഞ്ഞ് സ്ഥിതിക്ക് അവന്റെ മാനസിക നിലയെക്കുറിച്ച് അവൾക്ക് നന്നായി അറിയാമായിരുന്നു. വിഷാദരോഗിയായ ഒരാളെ മയക്കുമരുന്ന് കഴിക്കാൻ അവൾ അനുവദിക്കണമായിരുന്നോ? അത് എങ്ങനെ സഹായിക്കലാകും? അത് ഒരു മനുഷ്യന്റെ അവസ്ഥയെ വഷളാക്കും . സുശാന്ത് എടുത്ത പോലൊരു തീരുമാനമെടുക്കാൻ പ്രേരിപ്പിക്കും. സുശാന്തുമായി ആ സമയത്ത് ഏറെ അടുപ്പമുണ്ടായിരുന്നത് അവൾക്കായിരുന്നു.

ഒരു വശത്ത്, സുശാന്തിന്റെ അഭ്യർഥന മാനിച്ച് അവന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തുന്നതിനായി എല്ലാ ഡോക്ടർമാരുമായും ഏകോപിപ്പിക്കുകയായിരുന്നുവെന്നും മറുവശത്ത്, അവന് വേണ്ടി ലഹരി മരുന്നുകൾ സംഘടിപ്പിച്ചിരുന്നുവെന്നും അവർ പറയുന്നു.

ഒരാളെ അത്രയധികം ആഴത്തിൽ സ്നേഹിച്ചുവെന്ന് അവകാശപ്പെടുന്ന, അയാളുടെ മാനസിക നിലയും അവസ്ഥയും അറിയാമെന്ന് അവകാശപ്പെടുന്ന ആരെങ്കിലും മയക്കുമരുന്ന് കഴിക്കാൻ ആ വ്യക്തിയെ അനുവദിക്കുമോ? നിങ്ങളത് ചെയ്യുമോ? ആരും തന്നെ അത് ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല.

അവന്റെ ചികിത്സയെക്കുറിച്ച് അവൾ വീട്ടുകാരെ അറിയിച്ചുവെന്ന് പറയുന്നു. എന്നാൽ ഈ മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ച് അവൾ അവരെ അറിയിച്ചിട്ടുണ്ടോ? അവൾ പറഞ്ഞിരിക്കില്ലെന്ന് എനിക്ക് ഉറപ്പാണ്. ഒരുപക്ഷേ അവളും അത് ഉപയോ​ഗിക്കുന്നത് ആസ്വദിച്ചിരിക്കാം. അത് കൊണ്ട് തന്നെ ഇതിനെ കർമ എല്ലെങ്കിൽ വിധി എന്ന് വിളിക്കാൻ ഞാൻ ആ​ഗ്രഹിക്കുന്നു.

Content Highlights : Ankita Lokhande On Rhea Chakrabortys Arrest Says it is Karma Sushanth Singh Rajput Death Case

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ma baby pamplany

2 min

'മാര്‍പാപ്പ പറയുന്നത് 300 രൂപ തരുന്നവരുടെ കൂടെനില്‍ക്കാനല്ല'; തലശ്ശേരി ബിഷപ്പിനെതിരെ എം.എ. ബേബി

Mar 21, 2023


താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍

1 min

സിപിഎമ്മും കോൺഗ്രസും അവഗണിച്ചു; മാർ പാംപ്ലാനിയെ പിന്തുണച്ച് താമരശ്ശേരി ബിഷപ്പ്, പിണറായിക്ക് വിമർശം

Mar 20, 2023


ജോസഫ് പാംപ്ലാനി

2 min

'റബ്ബറിന്റെ വില എം.വി ഗോവിന്ദനു നിസാരമായിരിക്കും,BJP കര്‍ഷകരെ സഹായിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കും'

Mar 19, 2023

Most Commented