-
നടൻ സുശാന്ത് സിങ് രാജ്പുതിന്റെ മരണം ഇനിയും ഉൾക്കൊള്ളാനായിട്ടില്ല ബോളിവുഡിനും ആരാധകർക്കും. സുശാന്തിന്റെ അകാലമരണം സംഭവിച്ച് ഒരു മാസം പിന്നിടുമ്പോൾ അദ്ദേഹത്തിന്റെ മുൻകാമുകി അങ്കിത ലോഖണ്ഡെ സോഷ്യൽമീഡിയയിൽ പങ്കുവച്ച കുറിപ്പാണ് ചർച്ചയാകുന്നത്.
“പ്രതീക്ഷ, പ്രാർഥന, കരുത്ത് പുഞ്ചിരിച്ചുകൊണ്ടിരിക്കുക,എവിടെയാണെങ്കിലും” എന്നാണ് അങ്കിത ഇൻസ്റ്റാഗ്രാമിൽ കുറിച്ചിരിക്കുന്നത്.
ദൈവത്തിന് മുന്നിൽ കത്തിച്ചുവച്ച ഒരു മെഴുകുതിരിയുടെ ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്. ഇത് സുശാന്തിനുള്ള പ്രാർഥനയാണെന്നാണ് ആരാധകർ പറയുന്നത്.
സുശാന്തിന്റെ മരണ ശേഷം സമൂഹമാധ്യമങ്ങളിൽ നിന്നും പൂർണമായും വിട്ട് നിന്ന അങ്കിത ദിവസങ്ങൾക്ക് ശേഷമാണ് വീണ്ടും സോഷ്യൽ മീഡിയയിൽ വീണ്ടും സജീവമായത്. “ദൈവത്തിന്റെ കുഞ്ഞ്” എന്ന അടിക്കുറിപ്പോടെ കത്തിച്ചുവച്ച വിളക്കിന്റെ ചിത്രമാണ് അങ്കിത പങ്കുവച്ചത്.
സുശാന്തിന്റെ മരണത്തിൽ ഏറെ വിഷമിക്കുന്നതിലൊരാൾ നടിയും മുൻകാമുകിയുമായ അങ്കിതയാണെന്ന് നടന്റെ അടുത്ത സുഹൃത്ത് സന്ദീപ് സിംഗ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ടെലിവിഷൻ രംഗത്ത് സജീവമായിരുന്ന കാലത്താണ് സുശാന്തും അങ്കിതയും പ്രണയത്തിലാകുന്നത്. ആറ് വർഷം നീണ്ട പ്രണയത്തിനൊടുവിൽ ഇവർ വേർപിരിയുകയായിരുന്നു.
''സുശാന്ത് തൂങ്ങി മരിച്ചുവെന്ന വാർത്ത കേട്ടാണ് ഞാൻ ഫ്ലാറ്റിലെത്തിയത്. അവന്റെ ശരീരം എടുക്കാനും പോസ്റ്റ് മാർട്ടത്തിന് കൊണ്ടുപോകാനും പോലീസിനൊപ്പം തന്നെ ഉണ്ടായിരുന്നു. അവന്റെ ചേതനയറ്റ ശരീരം കണ്ടപ്പോൾ എന്റെ മനസ്സിൽ ആദ്യം വന്നത് അങ്കിതയെക്കുറിച്ചുള്ള ആശങ്കകളായിരുന്നു. കാരണം അവൾക്കിതൊരിക്കലും സഹിക്കാനാകില്ല. ഞാൻ അങ്കിതയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു കൊണ്ടേയിരുന്നു. എന്നാൽ അവൾ ഫോൺ എടുത്തില്ല. എല്ലാം തീർന്നതിന് ശേഷം ഞാൻ അങ്കിതയുടെ വീട്ടിലേക്ക് ചെന്നു. എന്നെ കണ്ടതും അവൾ ഓടി വന്ന് കെട്ടിപ്പിടിച്ചു. ഇതിന് മുൻപൊരിക്കലും അവൾ അത്രത്തോളം വിഷമിച്ച് ഞാൻ കണ്ടിട്ടില്ല. അങ്കിത സുശാന്തിന് കാമുകി മാത്രമായിരുന്നില്ല, അമ്മ ചെറുപ്പത്തിൽ നഷ്ടപ്പെട്ടു ആ കരുതൽ എന്താണെന്ന് സുശാന്ത് അറിയുന്നത് അങ്കിതയിലൂടെയാണ്. ഏതോ ഒരു ഘട്ടത്തിൽ അവർ വേർപിരിഞ്ഞു. അവൾ അവനൊപ്പം ഉണ്ടായിരുന്നുവെങ്കിൽ ഒരിക്കലും അങ്ങനെ സംഭവിക്കില്ലായിരുന്നു''- സന്ദീപ് സിംഗ് പറയുന്നു.
Content Highlights : Ankita Lokhande Instagram post Sushanth singh Rajput
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..