ഇവൾ എന്റെ ഫ്രെയിമിൽ വന്നാൽ കട്ട് പറയാൻ ഞാൻ മറക്കും; നിത്യയ്ക്ക് ജന്മദിനാശസകൾ നേർന്ന് അഞ്ജലി മേനോൻ


അഞ്ജലി മേനോൻ സംവിധാനം ചെയ്ത ബാം​ഗ്ലൂർ ഡേയ്സിൽ നടാഷ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് നിത്യയായിരുന്നു

-

തെന്നിന്ത്യൻ താരസുന്ദരി നിത്യ മേനോന് ജന്മദിനാശംസകൾ നേർന്ന് സംവിധായിക അഞ്ജലി മേനോൻ. നിത്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് അഞ്ജലി ജന്മദിനാശംസകൾ നേർന്നത്.
"നിത്യയുടെ കൂടെ ജോലി ചെയ്തപ്പോഴെല്ലാം എനിക്കീ പ്രശ്നം ഉണ്ടായിരുന്നു , അവൾ എന്റെ ഫ്രെയിമിൽ വന്നാൽ കട്ട് പറയാൻ ഞാൻ മറക്കും. ഈ ജന്മദിനത്തിൽ നിന്റെ ധൈര്യവും കഴിവുമെല്ലാം പകർത്താൻ പറ്റുന്ന ഫ്രെയിമുകൾ നിനക്ക് ലഭിക്കട്ടെ എന്ന് ഞാൻ ആശംസിക്കുന്നു ..ഒരുപാട് സ്നേഹം സുന്ദരി. പിറന്നാളാശംസകൾ" അഞ്ജലി മേനോൻ കുറിച്ചു.
anjali

അഞ്ജലി മേനോൻ സംവിധാനം ചെയ്ത ബാം​ഗ്ലൂർ ഡേയ്സിൽ നടാഷ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് നിത്യയായിരുന്നു . സെവൻ ഒ ക്ലോക്ക് എന്ന കന്നഡ സിനിമയിലൂടെ അഭിനയരംഗത്തെത്തിയ നിത്യ ആകാശ ഗോപുരം എന്ന മോഹൻലാൽ ചിത്രത്തിലൂടെയാണ് മലയാളത്തിൽ എത്തുന്നത് . കേരള കഫെ, ഉറുമി, അൻവർ, ഉസ്താദ് ഹോട്ടൽ, 100 ഡേയ്സ് ഓഫ് ലവ്, തുടങ്ങി നിരവധി മലയാളം ചിത്രങ്ങളിലും തമിഴ്തെ, തെലുഗ്, ഹിന്ദി, കന്നഡ ഭാഷകളിലും അഭിനയിച്ചു. കോളാമ്പി, ആറാം തിരുകല്പന എന്നിവയാണ് നിത്യയുടെ പുറത്തിറങ്ങാനിരിക്കുന്ന മലയാള ചിത്രങ്ങൾ.
Content Highlights : Anjali Menon Sweet Birthday Wishes To Actress Nithya Menon


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented