ബോളിവുഡ് ആക്രമിക്കപ്പെട്ടവരോടൊപ്പം, മലയാള സിനിമാലോകത്തിന്റെ നിലപാടെവിടെ?


15 വര്‍ഷം മലയാള സിനിമയില്‍ സജീവമായിരുന്ന ഒരു നടി 2017ല്‍ ആക്രമിക്കപ്പെട്ടിട്ട് എന്ത് നടപടിയാണ് സിനിമാ സംഘടനകള്‍ സ്വീകരിച്ചത്. ഈ നിലപാട് ഏറെ അസ്വസ്ഥതയുണ്ടാക്കുന്നതാണ്

മീ ടൂ ക്യാമ്പയിന്‍ ബോളിവുഡില്‍ നിന്ന് കേരളത്തിലേക്കും വ്യാപിക്കുന്നതിനിടെ നടിയെ ആക്രമിച്ച കേസില്‍ മലയാള സിനിമാ സംഘടനകള്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന ചോദ്യവുമായി സംവിധായിക അഞ്ജലി മേനോന്‍. ബോളിവുഡില്‍ ഉയര്‍ന്ന ലൈംഗികാരോപണങ്ങളില്‍ ആക്രമിക്കപ്പെട്ടവര്‍ക്കൊപ്പമാണ് മുംബൈയിലെ സിനിമാ സംഘടനകള്‍. എന്നാല്‍ 15 വര്‍ഷം മലയാള സിനിമയില്‍ സജീവമായിരുന്ന ഒരു നടി 2017ല്‍ ആക്രമിക്കപ്പെട്ടിട്ട് എന്ത് നടപടിയാണ് കേരളത്തിലെ സിനിമാ സംഘടനകള്‍ സ്വീകരിച്ചതെന്നും ഈ നിലപാട് ഏറെ അസ്വസ്ഥതയുണ്ടാക്കുന്നതാണെന്നും അഞ്ജലി തന്റെ ബ്ലോഗിലൂടെ പറയുന്നു.

തന്റെ 19ാം വയസ്സില്‍ നടന്ന ദുരനുഭവത്തെ കുറിച്ച് ടി.വി അവതാരകയും, എഴുത്തുകാരിയും, സംവിധായികയുമായ വിന്റ നന്ദ നടത്തിയ വെളിപ്പെടുത്തലുകളെ കുറിച്ച് പറഞ്ഞാണ് അഞ്ജലി ബ്ലോഗ് ആരംഭിക്കുന്നത്. 'മീ ടൂ ക്യാമ്പയിനില്‍ ആരോപണം നേരിട്ട താരങ്ങള്‍ക്കെതിരേ നടപടി സ്വീകരിക്കുകയാണ് ബോളിവുഡിലെ സംഘടനകള്‍. അവര്‍ യാഥാര്‍ത്ഥ്യത്തിലേക്ക് ഉണര്‍ന്ന് കഴിഞ്ഞു. അതിജീവിച്ചവരെ പിന്തുണയ്ക്കുന്ന നിലപാടാണ് അവരുടേത്.

ഹോട്സ്റ്റാര്‍, കുറ്റാരോപിതര്‍ ഉള്‍പ്പെട്ട ടിവി ഷോകള്‍ അവസാനിപ്പിച്ചു. കുറ്റാരോപിതര്‍ അഭിനയിക്കുന്ന ചിത്രങ്ങള്‍ ഫാന്റം ഫിലിംസ് പോലുള്ള കമ്പനികള്‍ വേണ്ടെന്ന് വച്ചു. ഇവര്‍ക്കൊപ്പമുള്ള സിനിമകള്‍ ആമിര്‍ ഖാന്‍ അടക്കമുള്ള താരങ്ങള്‍ ഉപേക്ഷിച്ചു. അതീജീവിച്ച സ്ത്രീ അവരുടെ സംഘടനയിലെ അംഗമല്ലാതിരുന്നിട്ടുകൂടി നടന്‍മാരുടെ സംഘടനയായ സിന്റാ (സിഐഎന്‍ടിഎഎ) ലൈംഗികാരോപണം നേരിടുന്ന നടന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ശക്തമായ നടപടികളിലൂടെ സിനിമാ മേഖലയില്‍ ഇത്തരത്തിലുള്ള അതിക്രമങ്ങള്‍ അനുവദിക്കില്ലെന്നാണ് മുംബൈ ഫിലിം ഇന്റസ്ട്രി എടുക്കുന്ന നിലപാട്. എന്നാല്‍ മലയാള സിനിമാ ലോകത്തിന്റെ നിലപാടെവിടെ'യെന്ന് അഞ്ജലി ചോദിക്കുന്നു.

മുംബൈ സിനിമയിലെ സഹപ്രവര്‍ത്തകര്‍ക്ക് ലഭിക്കുന്ന പിന്തുണ ഉദാഹരണ സഹിതം എണ്ണിപ്പറഞ്ഞാണ് നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ മലയാള സിനിമാ സംഘടനകളുടെ നിലപാടില്ലായ്മയെ അഞ്ജലി ചോദ്യം ചെയ്യുന്നത്.

'ആക്രമിക്കപ്പെട്ട ഉടന്‍തന്നെ അവള്‍ പ്രതികരിച്ചു. പൊലീസില്‍ പരാതി നല്‍കി. കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നത് ഉറപ്പുവരുത്തി. കേരളം ശക്തമായ സിനിമാ സംഘടനകള്‍ പ്രവര്‍ത്തിക്കുന്ന ഇടമാണ്. രാജ്യാന്തര തലത്തില്‍ പോലും അഭിനന്ദനം ഏറ്റുവാങ്ങിയ പ്രതിഭാധനരായ അഭിനേതാക്കളും എഴുത്തുകാരും സിനിമാ പ്രവര്‍ത്തകരും ഇവിടെയുണ്ടെന്നത് മറക്കുന്നില്ല. എന്നിട്ടും ഇരകളെ പിന്തുണയ്ക്കാനുള്ള നടപടികള്‍ എവിടെ. ഇതും ഒരു നിലപാടാണ്. തികച്ചും അസ്വസ്ഥത ജനിപ്പിക്കുന്നത'. അഞ്ജലി പറയുന്നു.

Anjali menon on me too movement in india bollywood malayalam industry actress attack case

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


07:00

ജയിലില്‍ 'അറിവി'ന്റെ 31 വര്‍ഷങ്ങള്‍; പേരറിവാളന്റെ കഥ

May 19, 2022

More from this section




Most Commented