സ്ത്രീകള്‍ തമ്മിലുള്ള ആത്മബന്ധവും അവരുടെ ധീരതയും പ്രമേയമാകുന്ന വണ്ടര്‍ വുമണ്‍! ട്രെയിലര്‍ പുറത്ത്


ഗര്‍ഭിണികളായ ആറ് സ്ത്രീകള്‍ ഒരു ഗര്‍ഭകാല ക്ലാസില്‍ പങ്കെടുക്കാനെത്തുന്നതാണ് ചിത്രത്തിന്റെ പ്രമേയം.

വണ്ടർ വുമൺ എന്ന ചിത്രത്തിൽ പാർവതി തിരുവോത്ത്, നിത്യാ മേനോൻ, പദ്മപ്രിയ എന്നിവർ | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്

ബന്ധങ്ങളിലൂടെ ജീവിക്കുന്നവരാണ് നമ്മള്‍. ബന്ധങ്ങളാല്‍ ചുറ്റപ്പെട്ട്, അവയ്ക്കുള്ളില്‍ നിന്ന് അര്‍ഥങ്ങള്‍ കണ്ടെത്തി, അവയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടല്ലാതെ നമുക്കൊരു നിലനില്‍പ്പില്ല. ജനനം മുതല്‍ ജീവശ്വാസം പോലെ ബന്ധങ്ങള്‍ നമ്മുടെ കൂടെയുണ്ട്.

ജീവിതത്തില്‍ പല തരം ബന്ധങ്ങളുണ്ട്. മാതൃബന്ധം, പ്രണയം, വിവാഹം, അതില്‍ തന്നെ നമ്മള്‍ ഹൃദയത്തോട് ചേര്‍ത്തുവെയ്കുന്ന ചില ബന്ധങ്ങളുമുണ്ട്. മറ്റെല്ലാ ബന്ധങ്ങളെക്കാളും നമുക്ക് പ്രിയപ്പെട്ടത്. നമ്മുടെ ചിന്തകളുമായി ഒത്തുപോകുന്ന, 'എന്റെ സ്വന്ത'മെന്ന് നമ്മള്‍ വിശേഷിപ്പിക്കുന്ന ചിലര്‍. അവയില്‍ തന്നെ ഏറ്റവും സവിശേഷമായ ഒന്നാണ് സ്ത്രീകള്‍ തമ്മിലുള്ള ആത്മബന്ധം. സ്വന്തം അനുഭവങ്ങളും ആശങ്കകളും പ്രതീക്ഷകളും പങ്കിട്ട്, എല്ലാ പ്രശ്‌നങ്ങളിലും കരുത്തായി കൂടെ നിന്ന് പരസ്പരം താങ്ങാകുന്ന സ്ത്രീകള്‍. ഭൂമിയിലെ ഏറ്റവും മഹത്തരമായ ബന്ധങ്ങളില്‍ ഒന്നാണത്.ഈ ബന്ധങ്ങളില്‍ നിന്ന് അവര്‍ ആര്‍ജിക്കുന്ന ധൈര്യം ആഘോഷമാക്കുന്ന സിനിമയാണ് വണ്ടര്‍ വുമണ്‍. അഞ്ജലി മേനോന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ സോണി ലിവ് പുറത്തുവിട്ടു. നവംബര്‍ 18 മുതല്‍ സോണി ലിവില്‍ ചിത്രം പ്രദർശനം തുടങ്ങും.

ഗര്‍ഭിണികളായ ആറ് സ്ത്രീകള്‍ ഒരു ഗര്‍ഭകാല ക്ലാസില്‍ പങ്കെടുക്കാനെത്തുന്നതാണ് ചിത്രത്തിന്റെ പ്രമേയം. പ്രസവത്തെ കുറിച്ച് അവര്‍ക്കോരോരുത്തര്‍ക്കും അവരവരുടേതായ ധാരണകളും ചോദ്യങ്ങളും ആശയക്കുഴപ്പങ്ങളും എല്ലാമുണ്ട്. അതിനുള്ള ഉത്തരങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിനിടെ അവര്‍ അവരെ തന്നെ കണ്ടെത്തുന്നു. അവരില്‍ അന്തര്‍ലീനമായിരുന്ന പ്രശ്‌നങ്ങള്‍ തിരിച്ചറിയുന്നു.

സിനിമയെ കുറിച്ച് അഞ്ജലി മേനോന്‍ പറയുന്നത് ഇങ്ങനെയാണ്:

'കുറെ സ്ത്രീകള്‍ ഒരുമിച്ച് നില്‍ക്കുകയും അവര്‍ക്കിടയില്‍ സാഹോദര്യം ഉണ്ടാവുകയും ചെയ്യുമ്പോള്‍, ആ കൂട്ടമാകെ ശക്തിപ്പെടുന്നത് പോലെ തന്നെ അതിലെ ഓരോ വ്യക്തിയും ഒരുപാട് വളരുന്നുണ്ട്. അത് ഞാന്‍ എന്റെ സ്വന്തം അനുഭവത്തില്‍ നിന്ന് തിരിച്ചറിഞ്ഞതാണ്. ജീവിതത്തിന്റെ പല മേഖലകളില്‍ നിന്ന് വരുന്ന വ്യത്യസ്തരായ കുറെ സ്ത്രീകള്‍ക്കിടയില്‍ ഉണ്ടാകുന്ന ഊഷ്മളായ ഒരു ബന്ധവും അവരോരുത്തരും അവരുടെ ജീവിതത്തെ നേരിടുന്ന രസകരമായ രീതികളുമാണ് ഞാനീ സിനിമയിലൂടെ ആവിഷ്‌കരിക്കാന്‍ ശ്രമിച്ചിട്ടുള്ളത്. ഇക്കൂട്ടത്തില്‍ ഈ രാജ്യത്തെ എല്ലാ സ്ത്രീകള്‍ക്കും അവരുടെ സ്വന്തം ജീവിതത്തോട് സാമ്യം തോന്നുന്ന കഥാപാത്രങ്ങളുണ്ട്. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളുണ്ട്. ഗര്‍ഭധാരണവും പുതിയ സൗഹൃദങ്ങളും അവരെ എങ്ങനെയാണ് മാറ്റിമറിക്കുന്നതെന്ന് ഈ സിനിമയില്‍ കാണാം. നമ്മുടെ ഹൃദയത്തോട് ചേര്‍ത്ത് വെക്കാന്‍ കഴിയുന്ന ഒരു സിനിമയായിരിക്കും ഇത്. ഇതിലെ ഓരോ കഥാപാത്രങ്ങളെയും പ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കും എന്നറിയാനുള്ള ആകാംക്ഷയിലാണ് ഞാന്‍.

ആര്‍.എസ്.വി.പി ഫ്‌ലയിങ് യൂണികോണ്‍ എന്റര്‍ടൈന്‍മെന്റും ലിറ്റില്‍ ഫിലിം പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. പ്രധാന റോളുകളില്‍ നിത്യ മേനോന്‍, പാര്‍വതി തിരുവോത്ത്, അമൃത സുബാഷ്, നാദിയ മൊയ്തു, പദ്മപ്രിയ ജാനകിരാമന്‍, സയനോര ഫിലിപ്പ്, അര്‍ച്ചന പദ്മിനി എന്നിവര്‍ അണിനിരക്കുന്നു. ഇംഗ്ലീഷില്‍ അവതരിപ്പിച്ചിട്ടുള്ള ചിത്രത്തില്‍ മലയാളം, ഹിന്ദി, മറാത്തി, തമിഴ്, തെലുങ്ക്, കന്നഡ, എന്നീഭാഷകളും ഉണ്ട്.. നവംബര്‍ 18 മുതല്‍ ചിത്രം സോണി ലിവില്‍ സ്ട്രീമിംഗ് ആരംഭിക്കും.

Content Highlights: anjali menon new movie wonder women trailer out now

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022

Most Commented