ആ പ്രഗ്നന്‍സി ടെസ്റ്റിന് പിന്നിലെ രഹസ്യം; പുതിയ ചിത്രം പ്രഖ്യാപിച്ച് അഞ്ജലി മേനോന്‍


അഞ്ജലി മേനോൻ, സിനിമയുടെ പ്രമോഷൻ ഭാഗമായി പങ്കുവച്ച ചിത്രം

പാര്‍വതി തിരുവോത്ത്, നിത്യ മേനോന്‍, സയനോര തുടങ്ങിയവര്‍ പങ്കുവച്ച പ്രഗ്നന്‍സി കിറ്റ് ചിത്രത്തിന് പിന്നിലെ കഥ പറഞ്ഞ് അഞ്ജലി മേനോന്‍. താന്‍ സംവിധാനം ചെയ്യുന്ന വണ്ടര്‍ വുമണ്‍ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി പങ്കുവച്ച പോസ്റ്ററാണെന്ന് അഞ്ജലി പറഞ്ഞു. സോണി ലീവിലാണ് ചിത്രം റിലീസ് ചെയ്യുന്നതെന്നും അഞ്ജലി പങ്കുവച്ച വീഡിയോയില്‍ പറഞ്ഞു.

"ഞാനിപ്പോള്‍ വന്നിരിക്കുന്നത് ഒരു സന്തോഷവാര്‍ത്ത പറയുവാന്‍ വേണ്ടിയാണ്. എന്തായാലും ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട വാര്‍ത്തയല്ല. അതിനെക്കുറിച്ചെല്ലാം ഈ സിനിമയിലെ അഭിനേതാക്കള്‍ പറഞ്ഞു കാണും. ഇത്തരം വാര്‍ത്തകളോട് പ്രേക്ഷകര്‍ എങ്ങിനെ പ്രതികരിക്കും എന്നറിയാനുള്ള പരീക്ഷണമായിരുന്നു. തുടര്‍ന്നുണ്ടായ വിമര്‍ശനങ്ങളും സ്‌നേഹവും ഞങ്ങളെ ശരിക്കും ഞെട്ടിച്ചു. ഞങ്ങളോട് കാണിച്ച ആവേശകരമായ പ്രതികരണങ്ങള്‍ക്കും സ്‌നേഹത്തിനും മനസ്സുനിറഞ്ഞ നന്ദി.

"ഞങ്ങളുടെ പുതിയ സിനിമയെക്കുറിച്ചാണ് ഞാന്‍ ഇവിടെ സംസാരിക്കുന്നത്. 'വണ്ടര്‍ വുമണ്‍' റിലീസിന് തയ്യാറെടുക്കുന്നു. അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരും ഒത്തുചേര്‍ന്ന് വളരെ രസകരമായ യാത്രയായിരുന്നു ഈ സിനിമ. സോണി ലീവിലൂടെ ചിത്രം റിലീസ് ചെയ്യും. നാദിയ മൊയ്തു, നിത്യ മേനോന്‍, പാര്‍വതി, പത്മപ്രിയ, സയനോര, അര്‍ച്ചന പദ്മിനി, അമൃത സുഭാഷ് എന്നിവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു."- അഞ്ജലി പറയുന്നു.

Content Highlights: Anjali Menon, wonder woman, Parvathy, sayanora, Nithya Menon, Nadiya Moithu


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented