ടി അഞ്ജലി അമീര്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച വീഡിയോ ആണ് ഇപ്പോള്‍ വാര്‍ത്തയാകുന്നത്. ജംഷീര്‍ എന്ന യുവാവില്‍ നിന്നും അഞ്ജലിയായി മാറുന്നതു വരെയുള്ള രൂപമാറ്റങ്ങളുടെ ഫോട്ടകളാണ് അഞ്ജലി വീഡിയോയിലൂടെ പങ്കുവെക്കുന്നത്. വേദനയുടെയും ഒറ്റപ്പെടലിന്റെയും നാളുകളില്‍ നിന്ന് സന്തോഷപൂര്‍ണവും തൃപ്തികരവുമായ ജീവിതം കൈവരിച്ചതിന്റെ നാള്‍വഴികളാണ് ഈ ഫോട്ടോകളില്‍ നിഴലിക്കുന്നത് എന്ന് അഞ്ജലി പറയുന്നു. 

അഞ്ജലിയുടെ ജീവിതം സിനിമയാകുകയാണ്. അഞ്ജലിയുടെ സുഹൃത്തായ ഡെനി ജോര്‍ജാണ് സംവിധാനം ചെയ്യുന്നത്. ഗോള്‍ഡന്‍ ട്രംപ്റ്ററ്റിന്റെ ബാനറില്‍ അനില്‍ നമ്പ്യാര്‍ നിര്‍മാണം. വി കെ അജിത്കുമാര്‍ ആണ് തിരക്കഥ.

 
 
 
 
 
 
 
 
 
 
 
 
 

My awesome journey #stigma #lonlyness #pain .......my transition 😂😟😢🙀😍😘😘😘

A post shared by Anjali ameer. (@anjali_ameer___________) on

Content Highlights : anjali ameer instagram video transformation from boy to girl