'അയ്യപ്പനും കോശിയും' ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയുള്ള ദൃശ്യം
ഞെട്ടലോടെയാണ് നടന്‍ അനില്‍ കുമാര്‍ നെടുമങ്ങാടിന്റെ വിയോഗവാര്‍ത്ത കേരളം കേട്ടത്. അനിലിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ഇന്ന് തിരുവനന്തപുരത്തെത്തിക്കുമെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം.
ഇതിനിടെ അനില്‍ നെടുമങ്ങാട് അഭിനയിച്ച അയ്യപ്പനും കോശിയും എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലെ രസകരമായ ദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.
പോലീസ് സ്‌റ്റേഷനില്‍ പൃഥ്വിരാജുമൊത്തുള്ള ഷോട്ടിനിടെ അനിലിന്റെ കഥാപാത്രമായ എസ്‌ഐ സതീഷ് കുമാറിന് ഡയലോഗ് തെറ്റിപ്പോവുകയും പിന്നാലെയുണ്ടാവുന്ന ചിരിയുമാണ് ദൃശ്യങ്ങളിലുള്ളത്. ബിജു മേനോനുമൊത്തുള്ള ഷോട്ടിനിടെയുള്ള രസകരമായ നിമിഷവും ദൃശ്യങ്ങളിലുണ്ട്.
വെള്ളിയാഴ്ച വൈകിട്ടാണ് തൊടുപുഴ മലങ്കര ജലാശയത്തിലെ കയത്തില്‍പ്പെട്ട് അനില്‍ നെടുമങ്ങാട് മുങ്ങി മരിക്കുന്നത്. ഒഴിവു ദിവസമായതിനാല്‍ ഷൂട്ടിങ്ങ് സെറ്റ് കാണാനായിട്ടാണ് അനിലും സുഹൃത്തുക്കളും വൈകിട്ട് മലങ്കര ഡാമില്‍ എത്തിയത്. തുടര്‍ന്ന് കുളിക്കാന്‍ ഇറങ്ങുകയായിരുന്നു. നീന്തല്‍ അറിയാമായിരുന്ന അനില്‍ ആഴക്കയത്തില്‍പ്പെട്ടതാണ് അപകടത്തിനിടയാക്കിയത്. പോലീസും നാട്ടുകാരും ചേര്‍ന്ന് അനിലിനെ ജീവനോടെ കരക്കെത്തിച്ചെങ്കിലും ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണം സംഭവിക്കുകയായിരുന്നു.
content highlights: Anil Nedumangad drowns in Malankara dam Ayyappannum Koshiyum Behind the Scenes
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..