അനിൽ കപൂർ കുടുംബാംഗങ്ങളോടൊപ്പം
ബോളിവുഡ് നടൻ അനിൽ കപൂറിന്റെ മകൾ റിയ കപൂർ വിവാഹിതയായി. കരൺ ബൂലാനിയാണ് റിയയുടെ വരൻ. അനിൽ കപൂറിന്റെ മുംബൈ ജുഹുവിലെ ബംഗ്ലാവിലായിരുന്നു വിവാഹച്ചടങ്ങുകൾ. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്.
അനിൽ കപൂറിന്റെ ഇളയ മകളായ റിയ ഫാഷൻ ഡിസൈനറും നിർമാതാവുമാണ്. വിവാഹച്ചടങ്ങുകളുടെ ചിത്രങ്ങളും വീഡിയോയും താരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.
'ഇതോടുകൂടി, എന്റെ മികച്ച സൃഷ്ടി പൂർത്തിയായതായി എനിക്ക് തോന്നുന്നു. ഞങ്ങളുടെ രണ്ട് സൂപ്പർ പെൺമക്കളും മൂന്ന് സൂപ്പർ ആൺമക്കളുമായി, ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്റർ ഞങ്ങൾക്ക് സ്വന്തമാണ്. ഞങ്ങളുടെ ഹൃദയം നിറഞ്ഞു, ഞങ്ങളുടെ കുടുംബം അനുഗ്രഹീതമാണ്.'
ഭാര്യയ്ക്കും മക്കൾക്കും മരുമക്കൾക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ച് അനിൽ കുറിച്ചു.
അനിൽ കപൂറിന്റെ മൂത്തമകൾ സോനം കപൂർ, ഭർത്താവ് ആനന്ദ് അഹൂജ, സഹോദരനായ ബോണി കപൂറും മക്കളായ ജാൻവി കപൂർ, ഖുശി കപൂർ, അർജുൻ കപൂർ തുടങ്ങിയ കപൂർ കുടുംബാംഗങ്ങളും മുഴുവനും വിവാഹവിരുന്നിന് എത്തിയിരുന്നു.
content highlights : Anil Kapoor daughter rhea kapoor wedding pictures and video
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..