ഇസ്താംബുള്‍ ഫിലിം അവാര്‍ഡ്‌സ്; മികച്ച നടനായി അനില്‍ ആന്റോ, നേട്ടം ആഘോഷിച്ച് സഹപ്രവര്‍ത്തകര്‍


ഇസ്താംബുൾ ഫിലിം അവാർഡിൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട അനിൽ ആന്റോയുടെ നേട്ടം സഹപ്രവർത്തകർ കേക്ക് മുറിച്ച് ആഘോഷിക്കുന്നു

2022-ലെ ഇസ്താംബുള്‍ ഫിലിം അവാര്‍ഡ്‌സില്‍ മികച്ച നടനുള്ള അവാര്‍ഡ് നേടിയ അനില്‍ ആന്റോയെ അനുമോദിച്ച് സഹപ്രവര്‍ത്തകര്‍. ഹൈഡ്രോ എയര്‍ ടെക്ടോണിക്‌സ് (SPD) ലിമിറ്റഡിന്റെ ബാനറില്‍ ഡോ. കെ.പി. വിജയശങ്കര്‍ മേനോന്‍ നിര്‍മിച്ച്, ഷാജൂണ്‍ കാര്യാല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് അനില്‍ ആന്റോ. ഷൂട്ടിങ് ലൊക്കേഷനായ പാലക്കാട് അഹല്യ ആശുപത്രിയിലെ സെറ്റില്‍വെച്ച് കേക്ക് മുറിച്ചാണ് അനില്‍ ആന്റോയുടെ ഈ നേട്ടം സഹപ്രവര്‍ത്തകര്‍ ആഘോഷിച്ചത്.

ആനന്ദ് കൃഷ്ണരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത 'ആര്‍.ജെ. മഡോണ' എന്ന ചിത്രത്തിലെ വിന്‍സെന്റ് ഫെലിനി എന്ന സൈക്കോ കഥാപാത്രമായുള്ള ഗംഭീര പ്രകടനമാണ് അനില്‍ ആന്റോയെ ഈ പുരസ്‌കാരത്തിനര്‍ഹനാക്കിയത്. ഒരേ സമയം ഏകാന്തത സമ്മാനിച്ച നിസ്സഹായതയും, അതോടൊപ്പം സൈക്കോയുടെ നിഗൂഢ അവസ്ഥാന്തരങ്ങളിലൂടെയുള്ള കഥാപാത്രത്തിന്റെ വൈകാരിക മനോവ്യാപാരങ്ങള്‍ ഉള്ളിലാവാഹിച്ചുള്ള പരകായപ്രവേശം തന്നെയായിരുന്നു അനില്‍ ആന്‍േറായുടെ പ്രകടനം. സംഗീതത്തെയും പെയിന്റിങ്ങിനെയും ഒരുപാട് സ്‌നേഹിക്കുന്ന സൈക്കോയായ വിന്‍സെന്റ് ഫെലിനിയുടെ അടുത്തേക്ക് തന്റെ കാമുകനായ വിവേകുമൊത്ത് ആര്‍.ജെ. മഡോണ എത്തുന്നിടത്താണ് സിനിമ ആരംഭിക്കുന്നത്. പിന്നീടുണ്ടാവുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. ദുല്‍ഖര്‍ സല്‍മാന്റെ ആദ്യ ചിത്രമായ 'സെക്കന്റ് ഷോ'യിലൂടെയാണ് അനില്‍ ആന്റോ സിനിമയിലെത്തുന്നത്. തുടര്‍ന്ന് 'ഇമ്മാനുവേല്‍' എന്ന ലാല്‍ ജോസ് ചിത്രത്തിലും ശ്രദ്ധേയമായ വേഷം ചെയ്ത ശേഷം ജോലി സംബന്ധമായി ന്യൂസീലന്‍ഡിലേക്ക് ചേക്കേറുകയായിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയില്‍ തിരിച്ചെത്തി; 'ആര്‍.ജെ. മഡോണ' എന്ന ആദ്യ ചിത്രത്തിലൂടെതന്നെ അവാര്‍ഡ് നേട്ടം കൈവരിക്കാനായതില്‍ അതിയായ സന്തോഷമുണ്ടെന്ന് അനില്‍ ആന്റോ അറിയിച്ചു.ഷിബു ആഡ്രൂസ് സംവിധാനം ചെയ്ത് ന്യൂസീലന്‍ഡില്‍ ചിത്രീകരിച്ച 'പപ്പ', ശ്രീകാന്ത് ശ്രീധരന്‍ സംവിധാനം ചെയ്ത 'അദേഴ്‌സ്', അജയ് ദേവലോക സംവിധാനം ചെയ്ത 'ആറാം തിരു കല്‍പ്പന, ആദില്‍ മൈമൂനത്ത് അഷ്‌റഫ് സംവിധാനം ചെയ്ത 'എന്റെ ഇക്കാക്കൊര് പ്രേമംണ്ടാര്‍ന്ന്' എന്നിവയാണ് അനില്‍ ആന്റോ അഭിനയിച്ച ഉടന്‍ പുറത്തിറങ്ങുന്ന മറ്റ് ചിത്രങ്ങള്‍. രണ്ടാംവരവില്‍ കൈനിറയേ ചിത്രങ്ങളുമായി സിനിമയില്‍ സജീവമാവുകയാണ് അനില്‍ ആന്റോ.


Content Highlights: anil anto won istanbul film award best actor in the movie rj madona


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022

Most Commented