അനിഖ സുരേന്ദ്രൻ നായികയാകുന്ന 'ഓഹ് മൈ ഡാർലിംഗ്'; ഫസ്റ്റ് ലുക്ക് പുറത്ത്


oh my darling first look

മലയാളികളുടെ പ്രിയപ്പെട്ട ബാലതാരം അനിഖ സുരേന്ദ്രൻ ആദ്യമായി മലയാളത്തിൽ നായികയാകുന്ന ഓഹ് മൈ ഡാർലിംഗ് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. മമ്മൂട്ടിയാണ് പോസ്റ്റർ പുറത്ത് വിട്ടത്.

ആഷ് ട്രീ വെഞ്ചേഴ്സിന്റെ ബാനറിൽ മനോജ് ശ്രീകണ്ഠയാണ് ചിത്രത്തിന്റെ നിർമ്മാണം. ആൽഫ്രഡ്‌ ഡി സാമുവൽ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ മെൽവിൻ ജി ബാബു, മുകേഷ്, ലെനാ, ജോണി ആന്റണി, മഞ്ജു പിള്ളൈ, വിജയരാഘവൻ, ശ്രീകാന്ത് മുരളി, നന്ദു, ശ്യാമപ്രസാദ്, ഡെയ്ൻ ഡേവിസ്, ഫുക്രു, ഋതു, സോഹൻ സീനുലാൽ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. ജിനീഷ് കെ ജോയ് തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ വിജീഷ് പിള്ള ക്രിയേറ്റീവ് ഡയറക്ടറായി പ്രവർത്തിക്കുന്നു. മുൻപെങ്ങും പറയാത്ത മനോഹരമായൊരു കൗമാര പ്രണയകഥയാണ് ഓഹ് മൈ ഡാർലിംഗിന്റെ അടിസ്ഥാന പ്രമേയം.ചീഫ് അസ്സോസിയേറ്റ് - അജിത് വേലായുധൻ, മ്യൂസിക് - ഷാൻ റഹ്‌മാൻ, ക്യാമറ - അൻസാർ ഷാ, എഡിറ്റർ - ലിജോ പോൾ, പ്രൊഡക്ഷൻ കൺട്രോളർ - ഷിബു ജി സുശീലൻ, ആർട്ട് - അനീഷ് ഗോപാൽ, കോസ്റ്റ്യൂം - സമീറ സനീഷ്, മേക്കപ്പ് - റോണി വെള്ളത്തൂവൽ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - വിനോദ് എസ്, വരികൾ - വിനായക് ശശികുമാർ, പി ആർ ഓ - ആതിര ദിൽജിത്, ഡിസൈൻ കൺസൾട്ടന്റ്സ് - പോപ്കോൺ, പോസ്റ്റർ ഡിസൈൻ - യെല്ലോ ടൂത്ത്സ്, സ്റ്റിൽസ് - ബിജിത് ധർമ്മടം, അക്കൗണ്ട്സ് മാനേജർ - ലൈജു ഏലന്തിക്കര.

Content Highlights: Anikha Surendran starring oh my darling first look poster


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022

Most Commented