ലയാളത്തിലും തമിഴിലുമായി ബാലതാരമായെത്തി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ അനിഖ സുരേന്ദ്രന്‍റെ പുതിയ ചിത്രങ്ങള്‍ വൈറല്‍. വാഴയില കൊണ്ട് വസ്ത്രം തീർത്താണ് അനിഖ ഇപ്പോൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മഹാദേവൻ തമ്പി പകർത്തിയ ഈ ചിത്രങ്ങൾക്ക് മികച്ച പ്രതികരണമാണ് ആരാധകരുടെ ഭാ​ഗത്ത് നിന്ന് ലഭിക്കുന്നത്.

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത കഥ തുടരുന്നു എന്ന ചിത്രത്തിലൂടെയാണ് അനിഖ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് ഭാസ്കർ ദ റാസ്കൽ, മെെ ​ഗ്രേറ്റ് ഫാദർ, അഞ്ചു സുന്ദരികൾ തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ടു. അജിത്തും തൃഷയും പ്രധാന എന്നെ അറിന്താൽ എന്ന ചിത്രത്തിലൂടെ തമിഴിലും അരങ്ങേറ്റം കുറിച്ചു. 

​ഗൗതം മേനോൻ സംവിധാനം ചെയ്ത ക്വീൻ എന്ന വെബ്സീരീസിലാണ് അവസാനമായി വേഷമിട്ടത്. ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ഈ വെബ്സീരീസിൽ രമ്യാ കൃഷ്ണനായിരുന്നു പ്രധാനവേഷത്തിലെത്തിയത്.

 
 
 
 
 
 
 
 
 
 
 
 
 

JFW movie awards 2020🌸 @jfwdigital . 📸:@shajeel_kabeer 👗:@dhaga_brand Styling:@zohib_zayi MUA:@shibin4865

A post shared by Anikha surendran (@anikhasurendran) on

Content Highlights: Anikha Surendran Banana plantain Photo shoot Instagram Viral pictures