ഗാനത്തിൽ നിന്നും | photo: screengrab
അനിഖ സുരേന്ദ്രനും മെൽവിനും പ്രധാനവേഷത്തിലെത്തിയ 'ഓ മൈ ഡാർലിംഗി'ലെ 'ആശയായി രാവിൽ നീയേ' എന്ന് തുടങ്ങുന്ന ഗാനം പുറത്തിറങ്ങി. ബി.കെ ഹരിനാരായണന്റെ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് ഷാൻ റഹ്‌മാനാണ്. കേശവ് വിനോദ്, ഹൈഫ ഷാജഹാൻ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
അനിഖയുടേയും മെൽവിന്റേയും പ്രണയരംഗങ്ങളാണ് ഗാനരംഗത്തിന്റെ ഹൈലൈറ്റ്. കഴിഞ്ഞദിവസം പുറത്തിറങ്ങിയ ഗാനം യൂട്യൂബ് ട്രെൻഡിംഗിൽ ഇടംപിടിച്ചിട്ടുണ്ട്.
പുതുതലമുറയുടെ പ്രണയത്തിന്റെ കഥ പറയുന്ന ഓ മൈ ഡാർലിംഗ് സംവിധാനം ചെയ്തിരിക്കുന്നത് ആൽഫ്രഡ് ഡി. സാമുവലാണ്. ആഷ് ട്രീ വെഞ്ച്വേഴ്‌സിന്റെ ബാനറിൽ മനോജ് ശ്രീകണ്ഠയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ജിനീഷ് കെ. ജോയ് ആണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്.
ലെന, ജോണി ആന്റണി, മഞ്ജു പിള്ള, വിജയരാഘവൻ, ശ്രീകാന്ത് മുരളി, നന്ദു, ഡെയ്ൻ ഡേവിസ്, ഫുക്രു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അൻസാർ ഷായാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. ലിജോ പോൾ ആണ് എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്.
ചീഫ് അസോസിയേറ്റ്- അജിത് വേലായുധൻ, ക്രിയേറ്റീവ് ഡയറക്ടർ- എം. വിജീഷ് പിള്ള, പ്രൊഡക്ഷൻ കൺട്രോളർ- ഷിബു ജി. സുശീലൻ, ആർട്ട്- അനീഷ് ഗോപാൽ, കോസ്റ്റ്യൂം- സമീറ സനീഷ്, മേക്കപ്പ്- റോണി വെള്ളത്തൂവൽ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- വിനോദ് എസ്, ഫിനാൻഷ്യൽ കണ്ട്രോളർ- പ്രസി കൃഷ്ണ പ്രേം പ്രസാദ്, വരികൾ- ബി. ഹരിനാരായണൻ, ലിൻഡ ക്വറോ, വിനായക് ശശികുമാർ, പി.ആർ.ഒ.- ആതിര ദിൽജിത്, ഡിജിറ്റൽ മാർക്കറ്റിംങ്- അനൂപ് സുന്ദരൻ, ഡിസൈൻ കൺസൾട്ടന്റ്സ്- പോപ്കോൺ, പോസ്റ്റർ ഡിസൈൻ- യെല്ലോ ടൂത്ത്സ്, സ്റ്റിൽസ്- ബിജിത് ധർമ്മടം.
Content Highlights: anikha and melvin movie oh my darling video song released
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..