നശ്വര നടൻ ജയനെ നായകനാക്കി ഐവി ശശി ഒരുക്കി 1980 ൽ പുറത്തിറങ്ങിയ അങ്ങാടി എന്ന ചിത്രം വീണ്ടും പ്രേക്ഷകരിലേക്ക്. എസ് ക്യൂബ് ഫിലിംസിന്റെ യൂട്യൂബ് ചാനലിലൂടെ നവംബർ 16 മുതൽ ചിത്രം പ്രേക്ഷകന് ലഭ്യമാകും. ഇതിന് മുന്നോടിയായി ചിത്രത്തിന്റെ ട്രെയ്ലറും എസ് ക്യൂബ് ഫിലിംസ് പുറത്ത് വിട്ടിട്ടുണ്ട്. 

"അങ്ങാടി. കാലത്തിന്റെ കരങ്ങൾക്ക് മങ്ങലേല്പിക്കാൻ കഴിയാത്ത ദൃശ്യ കലാവിസ്മയം. നാലു പതിറ്റാണ്ടുകൾക്കു മുമ്പ് കാലയവനികക്കുള്ളിൽ മറഞ്ഞ 'ജയൻ' എന്ന അതുല്യ പ്രതിഭയുടെ അഭിനയപാടവത്തിന്റെ സാക്ഷ്യപത്രം. ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ ബാനറിൽ പി വി ഗംഗാധരൻ നിർമ്മിച്ച അങ്ങാടി 'എസ് ക്യുബ് ഫിലിംസ്' യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകർക്ക് മുന്നിൽ പുനരാവിഷ്ക്കരിക്കുന്നു, നവംബർ 16 മുതൽ..". എസ് ക്യൂബ് ഫിലിംസ് പങ്കുവച്ച കുറിപ്പിൽ പറയുന്നു

ടി.ദാമോദരൻ തിരക്കഥയെഴുതിയ അങ്ങാടിയിൽ സീമയും സുകുമാരനുമാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ​ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ ബാനറിൽ പി.വി.​ഗം​ഗാധരനാണ് ചിത്രം നിർമിച്ചത്. ശ്യാം ആയിരുന്നു ചിത്രത്തിന് സം​ഗീതം ഒരുക്കിയത്. ചന്ദ്രമോഹനും സി.ഇ ബാബുവും ഛാ​യാ​ഗ്രഹണം നിർവഹിച്ചു...കൽപക ഫിലിംസ് ആണ് ചിത്രം വിതരണത്തിനെത്തിച്ചത്.

Content Highlights : Angadi Movie Release Jayan Seema Sukumaran SCube Films Grihalakshmi Productions