ഉയരേക്ക് ശേഷം വീണ്ടും എസ് ക്യൂബ് ഫിലിംസ്: അനീഷ് ഉപാസന സംവിധാനം


കാറളം ഗ്രാമത്തിലെ ഒരു പ്രിന്റിംഗ് പ്രസ് ജീവനക്കാരിയായ ജാനകിയുടെ കഥയാണ് ചിത്രം പറയുന്നത്.

എസ് ക്യൂബ് ഫിലിംസ് നിർമ്മിക്കുന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ സൈജു കുറുപ്പ്, അനീഷ് ഉപാസന, നവ്യാ നായർ എന്നിവർ

യരെ എന്ന ചിത്രത്തിന്റെ കലാപരവും സാമ്പത്തികവുമായ വിജയത്തിനു ശേഷം എസ് ക്യൂബ് ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം വ്യാഴാഴ്ച്ച ഇരിങ്ങാലക്കുടയ്ക്കടുത്തുള്ള കാറളം ഗ്രാമത്തില്‍ ആരംഭിച്ചു. അനീഷ് ഉപാസന രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തിന് പേര് നിശ്ചയിച്ചിട്ടില്ല.

മാതൃഭൂമി ചെയര്‍മാനും മാനേജിംഗ് എഡിറ്ററുമായ പി.വി.ചന്ദ്രന്‍ സ്വിച്ചോണ്‍ കര്‍മം നിര്‍വ്വഹിച്ചു. മാതൃഭൂമി മുഴുവൻ സമയ ഡയറക്ടർ പി.വി.ഗംഗാധരന്‍ ഫസ്റ്റ് ക്ലാപ്പും നല്‍കി. ആദ്യ ഷോട്ടില്‍ നവ്യാ നായര്‍ അഭിനയിച്ചു. ഷെറിന്‍ ഗംഗാധരന്‍ ഭദ്രദീപം തെളിയിച്ചു. പി.വി.ഗംഗാധരന്‍, എസ്.ക്യൂബ് ഫിലിംസിന്റെ സാരഥികളായ ഷെനുഗ, ഷെഗ്‌ന, ഷെര്‍ഗ എന്നിവരും നവ്യാനായര്‍, സൈജു കുറുപ്പ്, അനീഷ് ഉപാസനയുടെ മാതാവ് ശ്രീദേവി, രത്തീന എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

കാറളം ഗ്രാമത്തിലെ ഒരു പ്രിന്റിങ് പ്രസ് ജീവനക്കാരിയായ ജാനകിയുടെ കഥയാണ് ചിത്രം പറയുന്നത്. അവളുടെ ജീവിതത്തിലുണ്ടായ സംഭവം പിന്നീട് അവരുടെ ജീവിതത്തിലുടനീളം വേട്ടയാടപ്പെടുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. വിവാഹ ജീവിതത്തിലും സംഭവം ആവര്‍ത്തിക്കപ്പെടുന്നു. ഈ സംഘര്‍ഷങ്ങള്‍ തികച്ചും നര്‍മ്മത്തിന്റെ മുഹൂര്‍ത്തങ്ങളിലൂടെയാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.

എസ് ക്യൂബ് ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രത്തിന് മാതൃഭൂമി മുഴുവൻ സമയ ഡയറക്ടർ പി.വി. ​ഗം​ഗാധരൻ ഫസ്റ്റ്ക്ലാപ്പ് നൽകുന്നു

പ്രണയവും നര്‍മ്മവും ഹൃദയസ്പര്‍ശിയായ മുഹൂര്‍ത്തങ്ങളുമൊക്കെ കോര്‍ത്തിണക്കിയ ഒരു തികഞ്ഞ കുടുംബചിത്രമാണിതെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. തികഞ്ഞ ഗ്രാമീണ പശ്ചാത്തലത്തിലൂടെ വളരെ റിയലിസ്റ്റിക്കായിട്ടാണ് അനീഷ് ഉപാസന ചിത്രത്തെ സമീപിക്കുന്നത്. നവ്യാനായര്‍ ജാനകിയെ അവതരിപ്പിക്കുമ്പോള്‍ ഉണ്ണിയെ അവതരിപ്പിക്കുന്നത് സൈജു കുറുപ്പാണ്.

എസ് ക്യൂബ് ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സ്വിച്ച് ഓൺ കർമം മാതൃഭൂമി ചെയര്‍മാനും മാനേജിങ് എഡിറ്ററുമായ പി.വി.ചന്ദ്രന്‍ നിര്‍വ്വഹിക്കുന്നു

ജോണി ആന്റണി, കോട്ടയം നസീര്‍, നന്ദു, ജോര്‍ജ് കോര, പ്രമോദ് വെളിയനാട്, അഞ്ജലി, ഷൈലജ, ജോര്‍ഡി പൂഞ്ഞാര്‍, സ്മിനു സിജോ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് കൈലാസ് മേനോനാണ്. ഛായാഗ്രഹണം ശ്യാംരാജും എഡിറ്റിങ് നൗഫല്‍ അബ്ദുള്ളയും നിര്‍വ്വഹിക്കുന്നു.

മേക്കപ്പ് - ശ്രീജിത്ത് ഗുരുവായൂര്‍, കോസ്റ്റ്യൂം ഡിസൈന്‍ - സമീറ സനീഷ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ - രഘുരാമവര്‍മ്മ. അസ്സോസ്സിയേറ്റ് ഡയറക്ടേഴ്സ്- രോഹന്‍രാജ്, റെമീസ് ബഷീര്‍ പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ് - അനീഷ് നന്തിപുരം, പ്രൊഡക്ഷന്‍ മാനേജര്‍ - സുജീവ് ഡാന്‍. ലൈന്‍ പ്രൊഡ്യൂസര്‍ - ഹാരിസ് ദേശം. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - രെത്തീന. പി.ആർ.ഓ -വാഴൂര്‍ ജോസ്.

Content Highlights: Aneesh Upasana directorial film starts rolling at irinjalakuda


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022

Most Commented