മയൂഖം മുതല്‍ ആന്‍ഡ്രോയിഡ് കുഞ്ഞപ്പനില്‍ വരെ അഭിനയിച്ച ആ ഡിവൈഎസ്പി വിരമിച്ചു, മകളുടെ കുറിപ്പ്


'കേരള പോലീസില്‍ 25 വര്‍ഷത്തെ സേവനത്തിനു ശേഷം കണ്ണൂര്‍ വിജിലന്‍സ് ഡി വൈ എസ് പി ആയിട്ട് അച്ഛന്‍ ഇന്ന് വിരമിക്കുകയാണ്.'

-

സിനിമാ നടന്‍മാരായ പോലീസുകാര്‍ കേരളത്തില്‍ ഒരുപാടുണ്ട്. കഴിഞ്ഞ മെയ് 31 ന് വകുപ്പില്‍ നിന്നും വിരമിച്ച വിജിലന്‍സ് ഡി. വൈ. എസ്. പി. വി.മധുസുദനന്‍ അക്കൂട്ടത്തിലൊരാളാണ്. മയൂഖം, പഴശ്ശിരാജ എന്നീ ചിത്രങ്ങളില്‍ ഏതാനും രംഗങ്ങളില്‍ മുഖം മാത്രം കാണിച്ച മധുസൂദനനെ തൊണ്ടിമുതലും ദൃക്സാക്ഷിയും, ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ എന്നീ സിനിമകളിലാണ് ആളുകള്‍ തിരിച്ചറിഞ്ഞത്. അഭിനയമോഹവും കൊണ്ടു നടക്കുന്ന അച്ഛനെക്കുറിച്ച് മകള്‍ ആതിര എഴുതുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ വൈറലാവുന്നത്. പോലീസ് വേഷം അഴിച്ചു വെച്ച സ്ഥിതിക്ക് അച്ഛന്‍ വെറുതെയിരിക്കാനിടയില്ലെന്നും സിനിമാഭിനയം തുടരുകയും വക്കീല്‍കുപ്പായമെടുത്തണിയാനും സാധ്യതയുണ്ടെന്നാണ് ആതിര പറയുന്നത്.

ആതിരയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം

കേരള പോലീസില്‍ 25 വര്‍ഷത്തെ സേവനത്തിനു ശേഷം കണ്ണൂര്‍ വിജിലന്‍സ് ഡി വൈ എസ് പി ആയിട്ട് അച്ഛന്‍ ഇന്ന് വിരമിക്കുകയാണ്.

പോലീസിലേക്ക് എത്തിപ്പെട്ട കഥ അച്ഛന്‍ നമ്മളോട് കൂടെകൂടെ പറയുമായിരുന്നു. 'മുംബൈയില്‍ വക്കീലായി പ്രാക്ടീസ് ചെയ്യുമ്പോള്‍ വെറുതെ ഒരു രസത്തിന് അയച്ചതായിരുന്നു സബ് ഇന്‍സ്പെക്ടര്‍ ആവാനുള്ള പി എസ് സി പരീക്ഷയ്ക്ക്. പക്ഷെ ഹാള്‍ടിക്കറ്റ് വീട്ടില്‍ വന്നപ്പോള്‍, പോലീസ് എന്നു കേട്ടതും അമ്മാമ്മ പേടിച്ചു അത് കീറിക്കളഞ്ഞു. അതുകൊണ്ട് പരീക്ഷ നടന്നതുപോലും അന്ന് അച്ഛന്‍ അറിഞ്ഞില്ല. എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ആ പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതായി അറിയുകയും പരീക്ഷ റദ്ദാക്കുകയും ചെയ്തു. അങ്ങനെയാണ് എസ് ഐ ആകാനുള്ള യോഗം വീണ്ടും അച്ഛനെ തേടി എത്തുന്നത്. വീണ്ടും നടത്തുന്ന പരീക്ഷയെപ്പറ്റി അറിഞ്ഞു നാട്ടില്‍ വന്ന് പരീക്ഷ എഴുതുകയും പാസ് ആവുകയും ഫിസിക്കല്‍ ടെസ്റ്റ് കഴിഞ്ഞു പത്തനംതിട്ടയിലെ പുളിക്കീഴില്‍ എസ് ആയി ജോയിന്‍ ചെയ്യുകയും ചെയ്തു'

2000 ത്തില്‍ ബേഡകം SI ആയിരിക്കെയാണ്, എസ് പി ഓഫീസിലേക്കു ഒരു രാഷ്ട്രീയപാര്‍ട്ടി നടത്തിയ മാര്‍ച്ച് അക്രമാസക്തമാവുകയും മര്‍ദ്ദനത്തില്‍ അച്ഛന് തലയ്ക്കു പരിക്കേല്‍ക്കുകയ്യും ചെയ്തത്. അന്ന് അമ്മ കരഞ്ഞുകൊണ്ട് ഓടിയതും പിറ്റേന്ന് ചോരയില്‍ കുളിച്ചുനിക്കുന്ന അച്ഛന്റെ ഫോട്ടോ പത്രത്തില്‍ വന്നതും ഇന്നും എന്റെ മനസ്സില്‍ മായാതെ നില്‍ക്കുന്ന ചിത്രങ്ങളാണ്.

ഒരു പോലീസുകാരനായിട്ടുപോലും ആ മുഖത്തു ടെന്‍ഷന്റെ ഒരംശം പോലും ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. ഏതൊരു സാഹചര്യത്തെയും വളരെ കൂളായി ചിരിച്ചുകൊണ്ട് നേരിടുന്നത് കാണുമ്പോള്‍ പലപ്പോഴും എനിക്ക് തന്നെ അത്ഭുതം തോന്നിയിട്ടുണ്ട്.പോലീസുകാരന്റെ യാതൊരു കാര്‍ക്കശ്യങ്ങളും ഇതുവരെ അച്ഛന്‍ നമ്മളോട് കാണിച്ചിട്ടില്ല. So always he is my roll model.

dysp v madhusoodanan

ഞാന്‍ മൂന്നാം ക്ലാസില്‍ പഠിക്കുമ്പോഴാണ് അച്ഛനെ ആദ്യമായി സിനിമയില്‍ കാണുന്നത്. ഹരിഹരന്‍ സാറിന്റെ 'മയൂഖം' എന്ന സിനിമയില്‍ സെക്കന്‍ഡുകള്‍ മാത്രം ദൈര്‍ഖ്യമുള്ള സീനില്‍ കലാഭവന്‍ മണിയോടൊപ്പമായിരിന്നു അത് .പിന്നീട് പഴശ്ശിരാജയില്‍ ഉണ്ടെന്ന് പറഞ്ഞു സിനിമയുടെ സിഡി വാങ്ങി pause ആക്കി zoom ചെയ്ത അച്ഛനെ കണ്ടതൊന്നും ഒരു ചിരിയോടെയല്ലാതെ ഇപ്പോള്‍ ഓര്‍ക്കാന്‍ കഴിയില്ല. വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ 'തൊണ്ടിമുതലും ദൃക്സാക്ഷിയും', 'ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍' തുടങ്ങിയ സിനിമകളിലെ അഭിനയത്തിലൂടെ ചിലരെങ്കിലും ' നിങ്ങള്‍ സിനിമയില്‍ ഇല്ലേ ' എന്ന തിരിച്ചറിഞ്ഞു ചോദിക്കാന്‍ തുടങ്ങുമ്പോള്‍ അച്ഛനെക്കാള്‍ അഭിമാനം ഈ മകള്‍ക്ക് തന്നെ.
പണ്ടാരോ പറഞ്ഞപോലെ 'retirement is a time to experience a fulfilling life derived from many enjoyable and rewarding activities '

ഇനി ഒരു വിശ്രമജീവിതം നയിക്കാനൊന്നും അച്ഛന്‍ ഒരുക്കമല്ല. പണ്ട് അഴിച്ച് വെച്ച വക്കീല്‍ കുപ്പായം വീണ്ടും എടുത്തണിയാന്‍ പോവുകയാണ്. ഒപ്പം കൂടപ്പിറപ്പായ സിനിമ മോഹവും........

Content Highlights : android kunjappan version 5.25 thondimuthalum driksakshiyum actor dysp v madhusoodanan retires

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


meena

1 min

'എന്റെ ജീവിതം കൂടുതല്‍ മനോഹരമാക്കിയ മഴവില്ല്';വിദ്യാസാഗറിനെ കുറിച്ച് അന്ന് മീന പറഞ്ഞു

Jun 29, 2022


devendra fadnavis

1 min

ഉദ്ധവിന്റെ രാജി ആഘോഷമാക്കി ബിജെപി; മധുരം പങ്കിട്ട് ഫട്നാവിസും നേതാക്കളും

Jun 29, 2022

Most Commented