സുരാജ് വെഞ്ഞാറമ്മൂട്, സൗബിൻ സാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്ത ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർഷൻ 5.25 തമിഴ് റീമേയ്ക്ക് 'കൂ​ഗിൾ കുട്ടപ്പ'ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ചിത്രം സംവിധാനം ചെയ്യുന്നത് ശബരിയും ശരവണനും ചേർന്നാണ്. സംവിധായകനും നടനുമായ കെ.എസ് രവികുമാറാണ് മലയാളത്തിൽ സുരാജ് അവതരിപ്പിച്ച അച്ഛൻ കഥാപാത്രത്തെ തമിഴിൽ അവതരിപ്പിക്കുന്നത്. രവികുമാറിന്റെ അസിസ്റ്റന്റുകളായി പത്ത് വർഷത്തിലേറെയായി പ്രവർത്തിച്ച ശബരിയുടെയും ശരവണന്റെയും ആദ്യ സംവിധാന സംരംഭമാണിത്. രവികുമാർ തന്നെയാണ് ചിത്രം നിർമിക്കുന്നത്.

ബി​ഗ് ബോസ് താരങ്ങളായ തർഷാനും ലോസ്ലിയയുമാണ് ചിത്രത്തലെ മറ്റ് താരങ്ങൾ. മലയാളത്തിൽ സൗബിൻ അവതരിപ്പിച്ച മകൻ കഥാപാത്രത്തെയാണ് തർഷാൻ തമിഴിൽ അവതരിപ്പിക്കുന്നത്. യോ​ഗി ബാബുവും ചിത്രത്തിന്റെ ഭാ​ഗമാകുന്നുണ്ട്.

​ഗിബ്രാൻ ആണ് സം​ഗീത സംവിധാനം നിർവഹിക്കുന്നത്.

മൂൺഷോട്ട് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ സന്തോഷ് ടി കുരുവിളയാണ് ആൻഡ്രോയിഡ് കുഞ്ഞപ്പൻ നിർമിച്ചത്. സൗബിനെയും സുരാജിനെയും കൂടാതെ സൈജു കുറുപ്പ്, മാല പാർവതി, സൂരജ് എന്നിവരും വേഷമിട്ടു. കെന്റി സിർദോ എന്ന അരുണാചൽ സ്വദേശിനിയാണ് ചിത്രത്തിൽ നായികയായെത്തിയത്.

Content Highlights : Android Kunjappan Tamil Remake koogle Kuttappan first look Starring KS Ravikumar Tarshan Losliya