നിക്ക് കടുത്ത വിഷാദരോഗമായിരുന്നുവെന്നും അതില്‍ നിന്നും മുക്തി നേടാന്‍ ആയുര്‍വേദ ചികിത്സയെ അശ്രയിച്ചിരുന്നുവെന്നും നടിയും ഗായികയുമായ ആന്‍ഡ്രിയ ജെറാമിയ. വിവാഹിതനായ ഒരു വ്യക്തിയുമായുള്ള പ്രണയബന്ധവും അതില്‍ നിന്നും നേരിട്ട പീഡനങ്ങളുമാണ് തന്നെ വിഷാദ രോഗിയാക്കിയതെന്നും താരം തുറന്നു പറഞ്ഞു

താരാമണി, വിശ്വരൂപം 2, വടചെന്നൈ തുടങ്ങിയ ചിത്രങ്ങളുടെ വിജയങ്ങള്‍ക്ക് ശേഷം കുറച്ചു നാളുകളായി താരം വെള്ളിത്തിരയില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ബെംഗളൂരുവിൽ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ പങ്കെടുക്കവേയാണ് താരം തന്നെ പിടികൂടിയിരുന്ന വിഷാദരോഗത്തെക്കുറിച്ചും അതിന് പിന്നിലെ കാരണങ്ങളെക്കുറിച്ചും തുറന്നു പറഞ്ഞത്. 

വിവാഹിതനായ ഒരു വ്യക്തിയുമായി പ്രണയത്തിലായിരുന്ന. അയാള്‍ മാനസികമായും ശാരീരികമായും ഏറെ പീഡിപ്പിച്ചു. ആ ബന്ധം വിഷാദരോഗത്തിലേക്ക് തള്ളിവിട്ടു. അതില്‍ നിന്നും രക്ഷപ്പെടാന്‍ ആയുര്‍വേദ ചികിത്സകളെ ആശ്രയിക്കേണ്ടി വന്നു. ആന്‍ഡ്രിയ വ്യക്തമാക്കി.

കാ, വട്ടം, മല്ലികൈ തുടങ്ങിയ ചിത്രങ്ങളിലൂടെ വീണ്ടും സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് താരം

Content Highlights : Andrea reveals That affair with a married man pushed her into depressionAndrea, A