Andreah
തെന്നിന്ത്യൻ താരം ആൻഡ്രിയ ജെറാമിയയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. താൻ ഹോം ക്വാറന്റൈനിൽ കഴിയുകയാണെന്നും അസുഖം ഭേദപ്പെട്ടുവരുന്നുവെന്നും ആൻഡ്രിയ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി. ക്വാറന്റൈനിൽ ഇരുന്ന് പാട്ട് പാടുന്ന വീഡിയോയ്ക്കൊപ്പമാണ് താരത്തിന്റെ കുറിപ്പ്
താൻ സമൂഹമാധ്യമങ്ങളിൽ നിന്ന് ചെറിയൊരു ഇടവേള എടുത്തെന്നും അതിന് പ്രധാന കാരണം തനിക്ക് സുഖമില്ലാതിരുന്നതിലാണെന്നും രാജ്യം മുഴുവൻ രൂക്ഷമായ കോവിഡ് പ്രതിസന്ധി നേരിടുന്ന വേളയിൽ എന്താണ് പങ്കുവയ്ക്കേണ്ടതെന്ന ആശയക്കുഴപ്പുണ്ടായതിനാലാണെന്നും ആൻഡ്രിയ പറയുന്നു.
എന്താണ് പറയേണ്ടതെന്ന് അറിയാത്ത വേളയിൽ താൻ ഹൃദയം തുറന്ന് പ്രതീക്ഷ പങ്കുവച്ച് പാടുകയാണെന്നും ആൻഡ്രിയ കുറിക്കുന്നു.
വിജയ് ചിത്രം മാസ്റ്ററിലാണ് ആൻഡ്രിയ ഒടുവിൽ വേഷമിട്ടത്. സുന്ദർ സി സംവിധാനം ചെയ്യുന്ന അരൺമനൈ 3, നോ എൻട്രി, വട്ടം, മാലിഗൈ, കാ,പിസാസ് 2 എന്നീ ചിത്രങ്ങളും ആൻഡ്രിയയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.
content highlights : Andrea Jeremiah tests Covid positive
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..