'അന്ധകാര' സിനിമയുടെ ടൈറ്റിൽ പോസ്റ്റർ, ലൊക്കേഷൻ ചിത്രം
പ്രിയം, ഗോഡ്സ് ഓൺ കൺട്രി, ഹയ തുടങ്ങിയ സിനിമകൾ ഒരുക്കി ശ്രദ്ധ നേടിയ വാസുദേവ് സനൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'അന്ധകാര'യുടെ ഷൂട്ടിംഗ് ആരംഭിച്ചു. എറണാകുളം ആലുവയിൽ ബുധനാഴ്ച രാവിലെ ചിത്രത്തിന്റെ പൂജ നടന്നിരുന്നു. തുടർന്ന് ചിത്രീകരണവും ആരംഭിച്ചു. ഹയ എന്ന സിനിമയാണ് വാസുദേവ് സനൽ ഒടുവിലായി സംവിധാനം ചെയ്തത്.
പേര് സൂചിപ്പിക്കുന്നത് പോലെ ഒരു ത്രില്ലറാണ് 'അന്ധകാര' എന്നാണ് അണിയറ വൃത്തങ്ങളിൽ നിന്നറിയുന്നത്. ദിവ്യാ പിള്ളയാണ് പ്രധാന വേഷത്തിൽ. ചന്തുനാഥ്, ധീരജ് ഡെന്നി, വിനോദ് സാഗർ, മറീന മൈക്കൽ, സുധീർ കരമന, കെ ആർ ഭരത് (ഹയ ) തുടങ്ങിയവരാണ് മറ്റുപ്രധാന വേഷങ്ങളിൽ. കൊച്ചിയിലും പരിസര പ്രദേശങ്ങളിലുമായിരിക്കും ഷൂട്ടിംഗ് നടക്കുക. ഏറെ വ്യത്യസ്തമായ ടൈറ്റിലും അതിന്റെ ഡിസൈനും സിനിമാ ലോകത്ത് ഇതിനോടകം തന്നെ ചർച്ചായാക്കുകയാണ്.

എ എൽ അർജുൻ ശങ്കറും പ്രശാന്ത് നടേശനും ചേർന്നു തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ ചായാഗ്രാഹകൻ മനോ വി നാരായണനാണ്. എയ്സ് ഓഫ് ഹാർട്ട് സിനി പ്രൊഡക്ഷന്റെ ബാനറിൽ സജീർ ഗഫൂർ ആണ് അന്ധകാര നിർമ്മിക്കുന്നത്. ഗോകുല രാമനാഥൻ ആണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. അരുൺ തോമസ് എഡിറ്റിംഗ് നിർവഹിക്കുന്നു. അരുൺ മുരളീധരനാണ് സംഗീത സംവിധാനം.
.jpeg?$p=f882e51&&q=0.8)
പ്രൊജക്റ്റ് ഡിസൈനർ - സണ്ണി തഴുത്തല, ആർട്ട് - അർക്കൻ എസ് കർമ്മ, പ്രൊഡക്ഷൻ കൺട്രോളർ - ജയശീലൻ സദാനന്ദൻ, സ്റ്റിൽസ് - ഫസൽ ഉൾ ഹക്ക്, മാർക്കറ്റിംഗ് - എന്റർടൈൻമെന്റ് കോർണർ, മീഡിയ കൺസൽട്ടന്റ് - ജിനു അനിൽകുമാർ
Content Highlights: andhakara, vasudev sanal new movie shooting started, divya pillai new movie
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..