തമന്ന,നിഥിൻ Photo | www.instagram.com|actor_nithiin|?hl=en, www.instagram.com|tamannaahspeaks|?hl=en
പുരസ്കാര നേട്ടങ്ങൾ സ്വന്തമാക്കിയ ബോളിവുഡ് ചിത്രം അന്ധാദുൻ തെലുങ്കിലേക്ക് റീമെയ്ക്ക് ചെയ്യുന്നു. മെർലപക്ക ഗാന്ധി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിഥിൻ, തമന്ന, നബ നടേഷ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കും.
ശ്രേഷ്ഠ മൂവീസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ എൻ. സുധാകർ റെഡ്ഡിയും നിഖിത റെഡ്ഡിയും ചേർന്നാണ് നിർമാണം. ചിത്രത്തിന്റെ ഷൂട്ടിങ്ങ് നവംബറിൽ തുടങ്ങും.
ആയുഷ്മാൻ ഖുറാന, രാധിക ആപ്തേ, തബു എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളാക്കി ശ്രീരാം രാധവൻ സംവിധാനം ചെയ്ത് 2018 ൽ പുറത്തിറങ്ങിയ ചിത്രമാണ് അന്ധാധുൻ .
ചിത്രത്തിലെ പ്രകടനത്തിന് ആയുഷ്മാന്‍ ആ വർഷത്തെ മികച്ച നടനുള്ള ദേശീയ പുരസ്കാരവും ലഭിച്ചിരുന്നു. ഇതുകൂടാതെ മികച്ച ഹിന്ദി ചിത്രം, അവലംബിത തിരക്കഥ എന്നീ ദേശീയ പുരസ്കാരങ്ങളും അന്ധാധുൻ കരസ്ഥമാക്കി.
ആയുഷ്ന്മാൻ ചെയ്ത വേഷം തെലുങ്കിൽ നിഥിൻ അവതരിപ്പിക്കുമ്പോൾ തബുവിന്റെ കഥാപാത്രമായെത്തുന്നത് തമന്നയാണ്.
Content Highlights : AndhaDhun telugu Remake Tamannah Nitiin Naba In lead roles
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..