പുരസ്കാര നേട്ടങ്ങൾ സ്വന്തമാക്കിയ ബോളിവുഡ് ചിത്രം അന്ധാധുൻ മലയാളത്തിലേക്ക് റിമേക്ക് ചെയ്യുന്നുവെന്ന് റിപ്പോർ‌‌ട്ടുകൾ. പൃഥിരാജ് ആയിരിക്കും ചിത്രത്തിൽ നായകനായി എത്തുകയെന്നും മംമ്ത മോഹൻദാസ്, അഹാന കൃഷ്ണ, ശങ്കർ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുമെന്നുമാണ് അഭ്യൂഹങ്ങൾ. 

ആയുഷ്മാൻ ഖുറാന, രാധിക ആപ്തേ, തബു എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളാക്കി ശ്രീരാം രാധവൻ സംവിധാനം ചെയ്ത് 2018-ൽ പുറത്തിറങ്ങിയ ചിത്രമാണ് അന്ധാധുൻ. കാഴ്ച്ചയില്ലാത്ത പിയാന പ്ലേയറുടെ വേഷമാണ് അന്ധാദൂനില്‍ ആയുഷ്മാൻ ഖുറാന അവതരിപ്പിച്ചത്. ചിത്രത്തിലെ അഭിനയത്തിന് ആയുഷ്മാൻ ഖുറാനയ്ക്ക് മികച്ച നടനുള്ള ദേശിയ പുരസ്കാരം ലഭിച്ചിരുന്നു. ഇതുകൂടാതെ  മികച്ച ഹിന്ദി ചിത്രം, അവലംബിത തിരക്കഥ എന്നീ  ദേശീയ പുരസ്കാരങ്ങളും അന്ധാധുൻ കരസ്ഥമാക്കി.

32 കോടി മുതൽ മുടക്കിൽ നിർമിച്ച ചിത്രം ആഗോള തലത്തിൽ 456 കോടി രൂപയാണ് കളക്ഷൻ നേടിയത്. ചൈനയില്‍ നിന്ന് മാത്രം 200 കോടിയായിരുന്നു വരുമാനം. വിയാകോം 18 മോഷന്‍ പിക്ചേഴ്സ് നിര്‍മ്മിച്ച ചിത്രത്തിനായി ഛായാഗ്രഹണം മലയാളിയായ കെ.യു. മോഹനനും സംഗീത സംവിധാനം അമിത് ത്രിവേദിയുമാണ് നിര്‍വ്വഹിച്ചിരുന്നത്.

Content Highlights: Andhadhun Remake Malayalam Sankar Prithviraj Mamta Ahana Krishna