മാത്യു തോമസും അന്ന ബെന്നും ഒന്നിക്കുന്നു, അഞ്ച് സെൻ്റും സെലീനയും ആരംഭിച്ചു


ബെന്നിയുടെ തിരക്കഥയിൽ മകൾ അന്നാ ബെൻ നായികയായി അഭിനയിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്.

മാത്യു തോമസ്, അന്ന ബെൻ | ഫോട്ടോ: ബി. മുരളികൃഷ്ണൻ| മാതൃഭൂമി

ഒരു സെക്കൻ്റ് ക്ലാസ് യാത്രയ്ക്ക് ശേഷം ജെക്സൺ ആന്റണി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് അഞ്ച് സെൻ്റും സെലീനയും.ഇ ഫോർ എൻ്റർടൈൻമെൻ്റ് & എ പി.ഇൻ്റർനാഷണൽ എന്നിവയുടെ ബാനറിൽ മുകേഷ്.ആർ.മേത്ത, സി.വി.സാരഥി എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം തിങ്കളാഴ്ച്ച കൊച്ചിയിലെ വല്ലാർപാടം ബസിലിക്കാ പള്ളിയിൽ തുടങ്ങി

പ്രശസ്ത നിർമ്മാതാവ് എൻ.ജി.ജോൺ (ജിയോ കുട്ടപ്പൻ) സ്വിച്ചോൺ കർമ്മം നിർവ്വഹിക്കുകയും ജിജോ പുന്നൂസ് ഫസ്റ്റ് ക്ലാപ്പ് നൽകുകയും ചെയ്തു. സാധാരണക്കാരായ മനഷ്യരുടെ ജീവിതത്തിലൂടെയാണ് ഈ ചിത്രം കടന്നു പോകുന്നത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ സെലീനയെ അന്നാ ബെൻ അവതരിപ്പിക്കുന്നു.





മാത്യു തോമസ്, ശരത്കൃഷ്ണ, സ്രിന്ദാ ശാന്തികൃഷ്ണ, അനുമോൾ, ബെന്നി.പി.നായരമ്പലം, സുധി കോപ്പ, സിബി തോമസ്, പൗളിവത്സൻ, രാജേഷ് പറവൂർ, അരുൺ പാവുമ്പ, ഹരീഷ് പെങ്ങൻ, ശ്രീലതാ നമ്പൂതിരി, രശ്മി അനിൽ. എന്നിവരും പ്രധാന താരങ്ങളാണ്. ബെന്നി.പി.നായരമ്പലത്തിൻ്റേതാണ് തിരക്കഥ. ബെന്നിയുടെ തിരക്കഥയിൽ മകൾ അന്നാ ബെൻ നായികയായി അഭിനയിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്.

കൈതപ്രം,ബി.കെ.ഹരിനാരായണൻ എന്നിവരുടെ വരികൾക്ക് ഹിഷാം അബ്ദുൾ വഹാബ് ഈണം പകർന്നിരിക്കുന്നു. സ്വരൂപ് ഫിലിപ്പ് ഛായാഗ്രഹണം നിർവ്വഹിക്കുന്നു. എഡിറ്റിംഗ് - രഞ്ജൻ ഏബ്രഹാം,‌ കലാസംവിധാനം - ത്യാഗു തവനൂർ, മേക്കപ്പ് - ഹസ്സൻ വണ്ടൂർ, കോസ്റ്റ്യൂം ഡിസൈൻ -കുമാർ എടപ്പാൾ ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - സുധീഷ് ചന്ദ്രൻ, ‌ അസ്സോസ്സിയേറ്റ് ഡയറക്ടർ - അംബു.ആർ.നായർ, പ്രൊഡക്ഷൻ മാനേജർ -അനീഷ് ചന്ദ്രൻ, പ്രൊഡക്ഷൻ എക്സിക്കുട്ടിവ് - അബിൻ എടവനക്കാട്, പ്രൊഡക്ഷൻ കൺട്രോളർ- ഷാഫി ചെമ്മാട്, ഡിസൈൻ - കോളിൻസ് ലിയോഫിൽ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ -പ്രേംലാൽ.കെ.കെ, പി.ആർ.ഓ -വാഴൂർ ജോസ്. ഫോട്ടോ - ഗിരിശങ്കർ.

Content Highlights: anchu centum celinayum movie shooting started, anna ben and mathew thomas, benny p nayarambalam

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented