ഹൈദരാബാദ്: നടനും ടെലിവിഷന്‍ അവതാരകനുമായ ടി. നരസിംഹ റാവു (ടി.എന്‍.ആര്‍.) കോവിഡ് ബാധയെ തുടര്‍ന്ന് മരിച്ചു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കോവിഡ് ബാധിച്ച് വീട്ടില്‍ നീരീക്ഷണത്തില്‍ കഴിയവെ ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് ആരോഗ്യനില മോശമായി. 

നിരവധി തെലുങ്ക് ചിത്രങ്ങളില്‍ നരസിംഹറാവു ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. ടെലിവിഷവന്‍ അവതാരകന്‍  എന്ന നിലയിലാണ് പ്രശസ്തി നേടുന്നത്. ഫ്രാങ്ക്‌ലി സ്പീക്കിങ് വിത്ത് ടി.എന്‍.ആര്‍. എന്നായിരുന്നു ഷോയുടെ പേര്. അനില്‍ രവിപുഡിയുടെ എഫ്3 എന്ന ചിത്രത്തില്‍ അഭിനയിക്കാനിരിക്കെയാണ് മരണം സംഭവിക്കുന്നത്.

Content Highlights: anchor actor TNR dies of COVID-19, T Narasimha Rao Telugu Cinema