ര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ് എന്ന ചിത്രത്തിനു ശേഷം മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് അഞ്ചാം പാതിരാ. സസ്‌പെന്‍സ് ഒളിപ്പിച്ച് ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറങ്ങി. കുഞ്ചാക്കോ ബോബനാണ് പോസ്റ്റര്‍ ഫേസ്ബുക്കിലൂടെ റിലീസ് ചെയ്തത്.

ഇതൊരു ത്രില്ലര്‍ സിനിമ തന്നെ എന്നു വിളിച്ചോതുന്നതാണ് പോസ്റ്റര്‍. കുഞ്ചാക്കോ ബോബന്‍, ശ്രീനാഥ് ഭാസി, ഉണ്ണിമായ തുടങ്ങിയവരാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ആഷിക്ക് ഉസ്മാനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം ഷൈജു ഖാലിദ് ആണ്. സുഷിന്‍ ശ്യാം ആണ് സംഗീതം. സെന്‍ട്രല്‍ പിക്‌ചേഴ്‌സ് ആണ് റിലീസ് ചെയ്യുന്നത്‌.

ancham pathira

Content Highlights : ancham pathira movie kunchacko boban midhun manuel thomas sreenath bhasi