ആക്ഷന്‍ വെടിക്കെട്ടൊരുക്കാന്‍ അന്‍പറിവ്, ഒപ്പം വന്‍ താരനിര; ആര്‍.ഡി.എക്‌സ് തുടങ്ങുന്നു


റോബര്‍ട്ട്, ഡോണി, സേവ്യര്‍ ഇവരാണ് ആര്‍.ഡി.എക്‌സ്. ഒരു പ്രദേശം അറിഞ്ഞു നല്‍കിയ പേര്.

നീരജ് മാധവ്, അൻപറിവ്, ആന്റണി വർഗീസ്, ഷെയ്ൻ നിഗം

മിന്നല്‍ മുരളിയുടെ മികച്ച വിജയത്തിനു ശേഷം വീക്കെന്റ് ബ്ലോക്ബസ്റ്ററിന്റെ ബാനറില്‍ സോഫിയാ പോള്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് ആര്‍.ഡി.എക്‌സ്. ആക്ഷന്‍ പശ്ചാത്തലത്തില്‍ അണിയിച്ചൊരുക്കുന്ന ഈ ചിത്രം നവാഗതനായ നഹാസ് ഹിദായത്താണ് കഥയെഴുതി സംവിധാനം ചെയ്യുന്നത്. പവര്‍ ആക്ഷന്‍ എന്ന ടാഗ് ലൈനില്‍ ഒരുങ്ങുന്ന ചിത്രം മാര്‍ഷല്‍ ആര്‍ട്ട്‌സിന് ഏറെ പ്രാധാന്യമുള്ളതാണ്. സമീപകാലത്ത് മെഗാ വിജയങ്ങള്‍ കരസ്ഥമാക്കിയിട്ടുള്ള കെ.ജി.എഫ്, കൈതി, വിക്രം, ചിത്രീകരണം നടക്കുന്ന സലാര്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ആക്ഷന്‍ ഒരുക്കിയ അന്‍പറിവാണ് ആര്‍.ഡി.എക്‌സിനായി സംഘട്ടനരംഗങ്ങള്‍ ഒരുക്കുന്നത്.

റോബര്‍ട്ട്, ഡോണി, സേവ്യര്‍ ഇവരാണ് ആര്‍.ഡി.എക്‌സ്. ഒരു പ്രദേശം അറിഞ്ഞു നല്‍കിയ പേര്. പശ്ചിമകൊച്ചിയിലെ ഇണപിരിയാത്ത സൗഹൃദക്കണ്ണികള്‍. ഇവരുടെ ജീവിതത്തില്‍ അരങ്ങേറുന്ന സംഭവങ്ങളാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.

ഷൈന്‍ നിഗം റോബര്‍ട്ടിനേയും, ആന്റണി വര്‍ഗീസ് (പെപ്പെ) ഡോണിയേയും നീരജ് മാധവ് സേവ്യറിനേയും അവതരിപ്പിക്കുന്നു. ലാല്‍ അതിശക്തമായ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ബൈജു സന്തോഷ്, ഷമ്മി തിലകന്‍, മാലാ പാര്‍വ്വതി, നിഷാന്ത് സാഗര്‍ എന്നിവരും പ്രധാന താരങ്ങളാണ്. രണ്ടു നായികമാരാണ് ചിത്രത്തിലുള്ളത്. തമിഴ് സിനിമകളിലൂടെ ശ്രദ്ധേയയായ മഹിമാ നമ്പ്യാരാണ് ഒരു നായിക. മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയ ഐമ റോസ്മിയാണ് മറ്റൊരു നായിക.

ബേസില്‍ ജോസഫ് സംവിധാനം ചെയ്ത ഗോദ എന്ന ചിത്രത്തില്‍ സഹസംവിധായകനായി തുടക്കം കുറിച്ച നഹാസ് അതിനു ശേഷം സ്വതന്ത്രമായ പണിപ്പുരയിലേക്കു മടങ്ങി. ആ കളരിയിലെ ആദ്യ സംരംഭം കളര്‍ പടം എന്ന ഒരു ഷോര്‍ട്ട് ഫിലിം ആണ്. സോഷ്യല്‍ മീഡിയായാല്‍ വലിയ തരംഗമാണ് ഈ ചിത്രമുണ്ടാക്കിയത്. അതിനു ശേഷം മുഖ്യധാരാ സിനിമയിലേക്കുള്ള അദ്ദേഹത്തിന്റെ ചുവടുവയ്പ്പിലെ ആദ്യ സംരംഭമാണ് ആര്‍.ഡി.എക്‌സ്.

പ്രധാനമായും യൂത്തിന്റെ കാഴ്ച്ചപ്പാടുകള്‍ക്കും അവരുടെ വികാരവിചാരങ്ങള്‍ക്കും ഏറെ പ്രാധാന്യം നല്‍കിയാണ് ഈ ചിത്രത്തിന്റെ അവതരണം. ത്രില്ലര്‍ മൂഡില്‍ അവതരിപ്പിക്കുന്ന ചിത്രമാണങ്കിലും നര്‍മ്മവും പ്രണയവും ഇമോഷനും എല്ലാം കോര്‍ത്തിണക്കിയ ഒരു ക്ലീന്‍ എന്റര്‍ടെയ്‌നറായിരിക്കും ചിത്രം. വലിയമുടക്കുമുതലോടെ എത്തുന്ന സിനിമ ഉയര്‍ന്ന സാങ്കേതിക മികവു പുലര്‍ത്തുന്ന ചിത്രം കൂടിയായിരിക്കും. തൊണ്ണൂറു ദിവസത്തോളം നീണ്ടുനില്‍ക്കും ചിത്രീകരണം.

ഷബാസ് റഷീദ്, ആദര്‍ശ് സുകുമാരന്‍ എന്നിവരുടേതാണ് തിരക്കഥ. കൈതി, വിക്രം വേദ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സാം സി.എസ്.ആണ് ഈ ചിത്രത്തിന്റെ സംഗീത സംവിധായകന്‍.
മനു മഞ്ജിത്തിന്റേതാണ് വരികള്‍. അലക്‌സ്.ജെ.പുളിക്കല്‍ ഛായാഗ്രഹണവും റിച്ചാര്‍ഡ് കെവിന്‍ ചിത്രസംയോജനവും നിര്‍വ്വഹിക്കുന്നു. കലാസംവിധാനം -പ്രശാന്ത് മാധവ്. കോസ്റ്റ്യൂം ഡിസൈന്‍ -ധന്യാ ബാലകൃഷ്ണന്‍. മേക്കപ്പ് -റോണക്‌സ് സേവ്യര്‍. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ -വിശാഖ്. നിര്‍മ്മാണ നിര്‍വ്വഹണം -ജാവേദ് ചെമ്പ്.

ആഗസ്റ്റ് പതിനേഴിന് (ചിങ്ങം ഒന്ന്) കൊച്ചി ഇടപ്പള്ളി അഞ്ചുമന ക്ഷേത്രത്തില്‍ നടക്കുന്ന പൂജാ ചടങ്ങോടെ ചിത്രീകരണമാരംഭിക്കുന്ന ആര്‍.ഡി.എക്‌സ വീക്കെന്റ് ബ്ലോക്ക്ബസ്റ്റര്‍ പ്രദര്‍ശനത്തിനെത്തി
ക്കുന്നു. പി.ആര്‍.ഒ -വാഴൂര്‍ ജോസ്.

Content Highlights: Fight Master Anbariv, RDX Malayalam Movie Shooting Starting, Antony Varghese, Shane Nigam, Neeraj

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

16:50

ഐക്യപ്പെടാന്‍ ചൈന, പുതിയ ഓപ്പറേഷനുമായി അമേരിക്ക; തായ്‌വാനില്‍ സംഭവിക്കുന്നതെന്ത്?| In- Depth

Aug 9, 2022


amazon

2 min

4799 രൂപയുടെ ഹാന്‍ഡ്ബാഗ് 1047 രൂപയ്ക്ക് വാങ്ങാം; ഹാന്‍ഡ്ബാഗുകള്‍ക്ക് ഗംഭീര ഓഫറുകള്‍

Aug 9, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022

Most Commented