അനശ്വര രാജനും രഞ്ജിത്ത്‌ സജീവും  കേന്ദ്രകഥാപാത്രങ്ങളില്‍ എത്തിയ മൈക്ക് ഒടിടിയില്‍


മൈക്ക്

ജോണ്‍ അബ്രഹാം പ്രൊഡക്ഷന്റെ ബാനറില്‍ അനശ്വര രാജനും രഞ്ജിത്ത് സജീവും പ്രധാന വേഷങ്ങളിലെത്തി തിയേറ്ററില്‍ റിലീസ് ചെയ്ത മൈക്ക് ഒടിടി റിലീസിനൊരുങ്ങുന്നു. ഒക്ടോബര്‍ 21 മുതല്‍ ഒരേസമയം മൂന്ന് ഒടിടി പ്ലാറ്റ്ഫോമുകളില്‍ പ്രദര്‍ശനം ആരംഭിക്കുന്ന മൈക്ക് ആമസോണ്‍ പ്രൈം, സിംപ്ലി സൗത്ത്, മനോരമ മാക്സ് എന്നിവയില്‍ ലഭ്യമാകുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു.

ആണ്‍കുട്ടിയായി ജീവിക്കാന്‍ ഇഷ്ടപ്പെടുന്ന സാറ എന്ന കഥാപാത്രത്തെയാണ് നടി അനശ്വര രാജന്‍ അവതരിപ്പിക്കുന്നത്. സാറയുടെയും കൂട്ടുകാരന്റെയും കഥയാണ് സിനിമ പറയുന്നത്.ബിവെയര്‍ ഓഫ് ഡോഗ്‌സ് ഫെയിം വിഷ്ണു ശിവപ്രസാദ് സംവിധാനം ചെയ്ത മൈക്കിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് കല വിപ്ലവം പ്രണയം എഴുതിയ ആഷിഖ് അക്ബര്‍ അലിയാണ്.



രോഹിണി മൊള്ളെറ്റി, ജിനു ജോസഫ്, അക്ഷയ് രാധാകൃഷ്ണന്‍, അഭിരാം രാധാകൃഷ്ണന്‍, സിനി എബ്രഹാം, രാഹുല്‍, നെഹാന്‍, റോഷന്‍ ചന്ദ്ര, ഡയാന ഹമീദ്, കാര്‍ത്തിക്ക് മണികണ്ഠന്‍, രാകേഷ് മുരളി, വെട്ടുകിളി പ്രകാശ് അങ്ങനെ വലിയ താരനിര സിനിമയിലുണ്ട്. ഹൃദയത്തിന് ശേഷം ഹിഷാം അബ്ദുല്‍ വഹാബ് സംഗീതം നല്‍കിയ മലയാള ചിത്രമാണ് മൈക്ക്. അനവധി ഗാനങ്ങള്‍ അടങ്ങുന്ന മൈക്ക് സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രമാണ്. ശക്തമായ ഒരു സാങ്കേതിക ടീമും മൈക്കിനു പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

കള, ഓപ്പറേഷന്‍ ജാവ തുടങ്ങിയ പ്രശസ്ത ചിത്രങ്ങളുടെ സ്റ്റണ്ട് കൊറിയോഗ്രാഫര്‍ ഫീനിക്‌സ് പ്രഭു, ദേശീയ അവാര്‍ഡ് ജേതാവായ എഡിറ്റര്‍ വിവേക് ഹര്‍ഷന്‍, അടുത്തിടെ പുറത്തിറങ്ങിയ ഷൈലോക്ക് ഉള്‍പ്പെടെയുള്ള ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ച ഛായാഗ്രാഹകന്‍ രണദിവെ എന്നിവര്‍ മൈക്കിന്റെ ഭാഗമാണ്.

Content Highlights: anaswara rajan, mike, ott release


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


germany vs spain

അടിക്ക് തിരിച്ചടി ! സ്‌പെയിനിനെ സമനിലയില്‍ പിടിച്ച് ജര്‍മനി

Nov 28, 2022

Most Commented