ബാം​ഗ്ലൂർ ഡേയ്സ് ഹിന്ദിയിലേക്ക്, പ്രിയാ വാര്യരും അനശ്വരാ രാജനും നായികമാർ


യാരിയാൻ ആദ്യഭാ​ഗം സംവിധാനം ചെയ്ത ദിവ്യ കുമാർ ഖോസ്‌ലയാണ് രണ്ടാം ഭാ​ഗവും ഒരുക്കുന്നത്.

പ്രിയാ വാര്യർ, അനശ്വരാ രാജൻ | ഫോട്ടോ: മാതൃഭൂമി

അഞ്ജലി മേനോന്റെ സംവിധാനത്തിൽ 2014-ൽ പുറത്തിറങ്ങി തരം​ഗമായ ചിത്രമാണ് ബാം​ഗ്ലൂർ ഡേയ്സ്. ദുൽഖർ സൽമാൻ, ഫഹദ് ഫാസിൽ, നിവിൻ പോളി, നസ്രിയ, നിത്യാ മേനോൻ, പാർവതി എന്നിവർ മുഖ്യവേഷങ്ങളിലെത്തിയ ചിത്രം തമിഴ്, തെലുങ്ക് ഭാഷകളിലേക്കും റീമേക്ക് ചെയ്യപ്പെട്ടിരുന്നു. സിനിമയ്ക്ക് ഹിന്ദി പതിപ്പ് വരുന്നു എന്നതാണ് പുറത്തുവരുന്ന പുതിയ വാർത്ത.

ബോളിവുഡിലെ സൂപ്പർ ഹിറ്റ് ചിത്രം യാരിയാന്റെ രണ്ടാം ഭാ​ഗമായാണ് ബാം​ഗ്ലൂർ ഡേയ്സിന്റെ ഹിന്ദി പതിപ്പ് എത്തുക. യാരിയാൻ 2 എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന പേര്. സിനിമയുടെ ടൈറ്റിൽ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. മലയാളത്തിലെ യുവനായികമാരായ പ്രിയാ വാര്യരും അനശ്വര രാജനുമാണ് ചിത്രത്തിൽ നായികമാരായെത്തുന്നത് എന്നതും ശ്രദ്ധേയമാണ്. ദിവ്യ ഖോസ്‌ല കുമാർ, മീസാൻ ജാഫ്രി, പേൾ വി. പുരി, യാഷ് ദാസ് ഗുപ്ത, വാരിന ഹുസൈൻ എന്നിവരും താരനിരയിലുണ്ട്.യാരിയാൻ ആദ്യഭാ​ഗം സംവിധാനം ചെയ്ത ദിവ്യ കുമാർ ഖോസ്‌ലയാണ് രണ്ടാം ഭാ​ഗവും ഒരുക്കുന്നത്. ടി സീരീസ് നിർമിക്കുന്ന ചിത്രം മെയ് 12, 2023–ന് തിയറ്ററുകളിൽ എത്തും. 2016-ലാണ് ബാം​ഗ്ലൂർ ഡേയ്സിന്റെ തമിഴ്, തെലുങ്ക് റീമേക്ക് തിയേറ്ററുകളിലെത്തിയത്. ഇരുഭാഷകളിലും ഒരേസമയം ചിത്രീകരിച്ച് തിയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു ഇത്. ബാം​ഗ്ലൂർ നാട്കൾ എന്നായിരുന്നു തമിഴ് ചിത്രത്തിന്റെ പേര്. റാണാ ദ​ഗ്​ഗുഭട്ടി, ആര്യ, ബോബി സിംഹ, ശ്രീദിവ്യ എന്നിവരായിരുന്നു മുഖ്യവേഷങ്ങളിൽ. ബൊമ്മരിലു ഭാസ്കറായിരുന്നു സംവിധാനം.

Content Highlights: anaswara rajan and priya varrier in bangalore days hindi remake, yaariyan 2

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


21:00

'ഒരു സീനിന് വേണ്ടി എട്ട് ബീഡി വലിച്ചു!' | Manju Pillai Interview

Dec 4, 2022

Most Commented