'ആന്റി' എന്ന് വിളിച്ച് ദേവേരക്കൊണ്ടയുടെ ആരാധകരുടെ പരിഹാസം; രൂക്ഷ പ്രതികരണവുമായി അനസൂയ


അനസൂയ ഭരദ്വാജ്, ഭീഷ്മ പർവത്തിൽ അനസൂയ

സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപം നേരിട്ട് നടി അനസൂയ ഭരദ്വാജ്. വിജയ് ദേവരക്കൊണ്ടയുടെ പുതിയ ചിത്രമായ ലൈഗറിനെക്കുറിച്ചുള്ള ഒരു മോശം അഭിപ്രായം പങ്കുവച്ചതിന്റെ പേരിലാണ് നടി സൈബര്‍ ആക്രമണം നേരിടുന്നത്. തന്നെ അധിക്ഷേപിച്ചാല്‍ പരാതി നല്‍കുമെന്ന് അനസൂയ മുന്നറിയിപ്പ് നല്‍കി. കൂടാതെ പ്രായത്തിന്റെ പേരില്‍ കളിയാക്കുന്നതിനെതിരേയും നടി പ്രതികരിച്ചു.

പ്രായത്തെ പരിഹസിച്ചാണ് 'ആന്റി' എന്ന് വിളിക്കുന്നത്. അതിലേക്ക് എന്റെ കുടുംബാംഗങ്ങളെയും വലിച്ചിഴക്കുന്നത്. അവര്‍ക്കെതിരേ പരാതി നല്‍കും. ന്യായമായ കാരണമില്ലെങ്കില്‍ ദുഖിക്കേണ്ടി വരും. ഇതെന്റെ അവസാന മുന്നറിയിപ്പാണ്- അനസൂയ പറഞ്ഞു.

സ്റ്റോപ്പ് എയ്ജ് ഷെയിമിങ് എന്ന ഹാഷ് ടാഗോടെയാണ് അനസൂയ ട്വീറ്റുകള്‍ പങ്കുവയ്ക്കുന്നത്. സ്ത്രീകളെ വ്യക്തിഹത്യ നടത്തുന്നത് ഇന്ന് സാധാരണ സംഭവമായി മാറിയിരിക്കുകയാണെന്നും പ്രതികരിച്ചില്ല എങ്കില്‍ നാളെയും ഇതാവര്‍ത്തിക്കുമെന്നും അനസൂയ കുറിച്ചു.

മലയാള ചിത്രം ഭീഷ്മ പര്‍വത്തില്‍ അനസൂയ ഈ അടുത്ത് വേഷമിട്ടിരുന്നു. മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ സുഹൃത്തായ ആലീസ് എന്ന വേഷത്തിലാണ് അനസൂയ എത്തിയത്. 37 കാരിയായ അനസൂയ ടെലിവിഷന്‍ രംഗത്തായിരുന്നു തുടക്കം കുറിച്ചത്. പിന്നീട് 2003 ല്‍ നാഗ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി. അല്ലു അര്‍ജുന്റെ പുഷ്പയില്‍ വേഷമിട്ടിരുന്നു. രണ്ടാം ഭാഗത്തിലും നടി അഭിനയിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlights: anasuya bharadwaj against cyber attack Vijay Deverakonda Fans Age shaming aunty remark Liger Review


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021

Most Commented